ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ് എല്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി
ഗൂഗിളിന്റെ പിക്‌സല്‍2, പിക്‌സല്‍ 2 എക്‌സ് സമാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങി. പലപ്പോഴായി പുറത്തായ വിവരങ്ങളെല്ലാം ശരിവെക്കുന്ന വിധമുള്ള ഫീച്ചറുകളുമായാണ് ഈ സ്മാര്‍ട്‌ഫോണുകള്‍ എത്തിയിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഫോണുകള്‍ അവതരിപ്പിച്ചത്.
5 ഇഞ്ച് വലിപ്പമുള്ള പികസല്‍ 2 കൂടാതെ 6 ഇഞ്ച് വലിപ്പമുള്ള 2 തഘ എന്നിവ പകുതി ഗ്ലാസിലും പകുതി മെറ്റലിലും രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫോണുകളാണ്. രണ്ടു മോഡലുകള്‍ക്കും ഇരട്ട ക്യാമറാ ഫീച്ചര്‍ ഇല്ല. എന്നാല്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ മികവ് ഗൂഗിള്‍ കാണിക്കുന്നുണ്ട്.
12.2 MP സെന്‍സറുള്ള പിന്‍ ക്യാമറയാണ് ഫോണിനുള്ളത്. മുന്‍ ക്യാമറ 8 MP ആണ്.
ആന്‍ഡ്രോയ്ഡ് 8.0.0 ഓറിയോ ഒ.എസ് അടിസ്ഥാമാക്കിയാണ് ഈ രണ്ട് സ്മാര്‍ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത്. പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ബാറ്ററി കപ്പാസിറ്റിയാണ്. പിക്‌സല്‍ 2 വിന് 2700 എം.എ.എച്ച് ബാറ്ററിയും പിക്‌സല്‍ 2 എക്‌സ് എല്ലിന് 3520 എം.എ.എച്ച് ബാറ്ററിയുമാണ് നല്‍കിയിരിക്കുന്നത്.
3.55 എംഎം ഹെഡ്‌ഫോണ്‍ ജാക്കറ്റിന് പകരമായി ചാര്‍ജിങിനും മ്യൂസിക് ആസ്വദിക്കാനായി യു.എസ്.ബ് ടൈപ്പ് സി പോര്‍ട് ആണ് നല്‍കിയിരിക്കുന്നത്.
പിക്‌സല്‍ 2 എക്‌സ് എലിന് 849 ഡോളര്‍ ( ഏകദേശം 55,265 രൂപ)യും. പിക്‌സല്‍ 2 സ്മാര്‍ട്‌ഫോണിന് 649 ഡോളറും (ഏകദേശം 42,246 രൂപ) ആണ് വില. പിക്‌സല്‍ 2 നവംബര്‍ ഒന്നു മുതലും പിക്‌സല്‍ 2 എക്‌സ്എല്‍ നവംബര്‍ 15 മുതലും വിതരണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."