രോഗി മരിച്ചിട്ടും ശസ്ത്രക്രിയ വിജയിച്ചുവെന്ന് അവകാശപ്പെടുന്ന ഡോക്ടറെപ്പോലെയാണ് മോദി: എ.എ.പി
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും പദ്ധതികളെല്ലാം വിജയമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി. രോഗി മരിച്ചിട്ടും ശസ്ത്രക്രിയ വിജയമാണെന്ന് അവകാശപ്പെടുന്ന ഡോക്ടറെപ്പോലെയാണ് മോദിയെന്ന് എ.എ.പി നേതാവും ഡല്‍ഹി ധനമന്ത്രിയുമായ മനീഷ് സിസോദിയ.
''മോദിയുടെ പ്രസംഗം സംഗ്രഹിച്ചാല്‍ ഇങ്ങനെയായിരിക്കും. ഡോക്ടര്‍ പറയുകയാണ് ശസ്ത്രക്രിയ വിജയമെന്ന്, എന്നാല്‍ രോഗി മരിച്ചുകൊണ്ടിരിക്കുകയാണ്''- സിസോദിയ പറഞ്ഞു. യാഥാര്‍ഥ്യത്തേക്കാള്‍ ഭാവന ചേര്‍ത്താണ് മോദി നിലവിലെ സാമ്പത്തിക അവസ്ഥയെ മോദി പറയാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് കംപനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് സാമ്പത്തിക പരിഷ്കാരങ്ങള്‍ വിജയിക്കുമെന്ന് മോദി അവകാശപ്പെട്ടത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയേക്കാളും മുന്‍ സര്‍ക്കാരിന്റെ കാലത്തും പ്രതിസന്ധി അനുഭവപ്പെട്ടിരുന്നുവെന്നും മോദി ന്യായീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."