വ്യാജ ഏജന്‍സികളുടെ ഹജ്ജ് ബുക്കിങില്‍ വഞ്ചിതരാവരുത്
കോഴിക്കോട്: ലൈസന്‍സില്ലാതെ ഹജ്ജ് ബുക്കിങ് സ്വീകരിച്ചു തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന ട്രാവല്‍ ഏജന്‍സികളെയും വ്യക്തികളെയും തീര്‍ഥാടകര്‍ കരുതിയിരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ യോഗം ആവശ്യപ്പട്ടു.
കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ ഹജ്ജ് ബുക്കിങ് സ്വീകരിക്കുന്നതും പണം വാങ്ങുന്നതും ഹജ്ജ് സംബന്ധമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും മന്ത്രാലയവും പൊലിസും നിരീക്ഷിക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ നിരവധി തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ പണവും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ട സംഭവങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ ഹജ്ജ് പരസ്യം നല്‍കി വഞ്ചിക്കരുതെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ഹജ്ജ് ബുക്കിംഗിനു ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നവര്‍ ഹജ്ജ് ലൈസന്‍സുള്ള സ്ഥാപനമാണെന്ന് ഉറപ്പു വരുത്തണം. ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ അംഗീകാരമുള്ള ഗ്രൂപ്പുകളുടെ ലിസ്റ്റ് ംംം.വമഷ.ഴീ്.ശിമലെുീേ.ുവു എന്ന വൈബ്‌സൈറ്റില്‍ ലഭ്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി.കെ മുഹമ്മദ്കുട്ടി മുസ്്‌ലിയാര്‍ പട്ടാമ്പി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. പീര്‍ മുഹമ്മദ് സ്വാഗതവും സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."