ഹാദിയയുടെ വിവാഹം റദ്ദാക്കിയ നടപടി ഞെട്ടിച്ചു: പ്രകാശ് കാരാട്ട്
തൃശൂര്‍: ഡോ. ഹാദിയ കേസിലെ ഹൈക്കോടതി ഉത്തരവ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എന്‍.ഐ.എ ഇടപെടല്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശവും അര്‍ഹതയും 24 വയസ് തികഞ്ഞ ഹാദിയക്കുണ്ട്. ഹാദിയയുടെ തീരുമാനം പോലെ ജീവിക്കാമെന്നാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട്.
ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമെന്ന് പറഞ്ഞ് വിവാഹങ്ങള്‍ അംഗീകരിക്കാതിരിക്കുന്നത് എങ്ങനെയെന്നും കാരാട്ട് ചോദിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അപ്പോഴാണ് നടപടി എടുക്കേണ്ടത്. വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും രാജ്യത്തുടനീളം സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. കേരളത്തില്‍ വീണ്ടും പ്രകോപനമുണ്ടാക്കി അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ബി.ജെ.പി അക്രമങ്ങള്‍ക്കെതിരേ സി.പി.എം ഒക്ടോബര്‍ ഒന്‍പതിന് ദേശവ്യാപക പ്രതിഷേധദിനം ആചരിക്കുമെന്നും കാരാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."