ബി.ജെ.പി നടത്തുന്നത് രാക്ഷസയാത്രയെന്ന് എം.എം ഹസന്‍
തിരുവനന്തപുരം: ബി.ജെ.പി നടത്തുന്നത് ജനരക്ഷായാത്രയല്ല രാക്ഷസയാത്രയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. അമിത്ഷാ യാത്ര നടത്തിയ ഇടങ്ങളിലെല്ലാം ജനജീവിതം താറുമാറായ ചരിത്രമാണുള്ളത്. ഗുജറാത്തും യു.പിയും ഇതിന് തെളിവാണെന്ന് ഹസന്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരേ യു.ഡി.എഫ് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് തീവ്രഹിന്ദുത്വ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ മറുവശത്ത് പിണറായി സര്‍ക്കാര്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണ്.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷനായി. എം.എല്‍.എമാരായ കെ. മുരളീധരന്‍, എം. വിന്‍സന്റ്, കെ.എസ് ശബരീനാഥ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ബീമാപള്ളി റഷീദ്, നെയ്യാറ്റിന്‍കര സനല്‍, വി. സുരേന്ദ്രന്‍ പിള്ള, തമ്പാനൂര്‍ രവി, തോന്നയ്ക്കല്‍ ജമാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."