HOME
DETAILS

കതിരൂര്‍ മനോജ് വധം: യു.എ.പി.എ ചുമത്തിയത് സര്‍ക്കാരിന്റെ അനുമതിയോടെയല്ലെന്ന് ആഭ്യന്തരവകുപ്പ്

  
backup
October 05 2017 | 21:10 PM

%e0%b4%95%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%aa%e0%b4%bf

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള (യു.എ.പി.എ) കുറ്റം ചുമത്തിയ സി.ബി.ഐയുടെ നടപടി സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയല്ലെന്നു വ്യക്തമാക്കി ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ മറുപടിസത്യവാങ്മൂലം നല്‍കി. കേസില്‍ യു.എ.പി.എ ചുമത്താന്‍ അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സത്യവാങ്മൂലം പറയുന്നു.
ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തെത്തുടര്‍ന്ന് 2014 ഒക്ടോബര്‍ 28ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. 2015 മാര്‍ച്ച് ആറിന് വിക്രമനുള്‍പ്പെടെ 19 പ്രതികള്‍ക്കെതിരേ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങളടക്കം ചുമത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കി.
ഇതനുസരിച്ച് 2015 മാര്‍ച്ച് 11ന് തലശേരി ജില്ലാ കോടതി പ്രതികള്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചു. യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ മുന്‍കൂര്‍ അനുമതി വേണമെന്നുണ്ട്. എന്നാല്‍, സി.ബി.ഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. ഈ കേസില്‍ 2015 ഏപ്രില്‍ ഏഴിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്ന രേഖയാണ് ഹാജരാക്കിയിട്ടുള്ളത്. മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് ഇതില്‍ വ്യക്തമാണ്.
കേരളത്തില്‍ നടന്ന അക്രമ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനു നിര്‍ദേശിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ആ നിലയ്ക്ക് പ്രതികള്‍ക്കെതിരേ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയാണ് വേണ്ടത്.
രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവയ്ക്ക് ഭീഷണിയാകുന്ന വസ്തുതകളൊന്നുമില്ലെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയാണ് സി.ബി.ഐ തേടേണ്ടതെന്നും സംസ്ഥാനത്ത് സി.ബി.ഐക്കു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നും ആഭ്യന്തര വകുപ്പ് അഡി. സെക്രട്ടറി സിംജി ജോസഫ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേസിലെ പ്രതികളായ വിക്രമനുള്‍പ്പെടെ 19 പേര്‍ നല്‍കിയ ഹരജിയിലാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനംവകുപ്പിന്റെ അനാസ്ഥ കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  14 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago