HOME
DETAILS

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക്: എസ്.ഐ.ടിയ്‌ക്കെതിരായ ഹരജി തള്ളി

  
backup
October 05 2017 | 22:10 PM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നടപടിയെ ചോദ്യം ചെയ്തു സാക്കിയാ ജാഫ്രി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
കലാപത്തിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നതു സംബന്ധിച്ച വിഷയം ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ കേസില്‍ സുപ്രിംകോടതി പരിഗണിച്ചതാണെന്നും അതിനാല്‍ ആ വിഷയത്തിലേക്ക് വീണ്ടും കടക്കുന്നില്ലെന്നും ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ തങ്ങള്‍ക്കു കഴിയില്ലെന്ന് ജസ്റ്റിസ് സോണിയാ ഗൊക്കാനി പറഞ്ഞു. എസ്.ഐ.ടി റിപ്പോര്‍ട്ടിനെതിരേ അതേ കോടതി മുമ്പാകെയോ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയോ സുപ്രിംകോടതിയെയോ പരാതിക്കാര്‍ക്ക് സമീപിക്കാമെന്നും ജഡ്ജി അറിയിച്ചു. കലാപത്തിനുപിന്നില്‍ വലിയ ഗൂഢാലോന നടന്നുവെന്നതു വിശ്വസിക്കാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.
കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയാ ജാഫ്രിയ്‌ക്കൊപ്പം സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെത്തല്‍വാദും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എസ്.ഐ.ടി റിപ്പോര്‍ട്ട് തള്ളണമെന്നും പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ഹരജിയില്‍ ഇരുവരും ആവശ്യപ്പെട്ടിരുന്നത്. സാക്കിയയുടെ ആവശ്യം തള്ളിയെങ്കിലും അവരോട് മറ്റൊരു കോടതിയെ സമീപിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടത് ഹരജിക്കാര്‍ക്കു ആശ്വാസമാണ്. കേസില്‍ ജൂണ്‍ മൂന്നിനു വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധിപറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു.
കലാപത്തില്‍ മോദിയുള്‍പ്പടെയുള്ളവര്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാക്കിയ നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മോദിയുള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സുപ്രിം കോടതി സി.ബി.ഐ ഡയരക്ടര്‍ ആയിരുന്ന ആര്‍.കെ രാഘവന്റെ നേതൃത്വത്തില്‍ എസ്.ഐ.ടിയെ നിയോഗിച്ചത്. എന്നാല്‍ സംഭവം അന്വേഷിച്ച എസ്.ഐ.ടി കീഴ്‌ക്കോടതിയില്‍ കേസ് അവസാനിപ്പിച്ചതായി 2012 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് നല്‍കി. എസ്.ഐ.ടിയുടെ ഈ നടപടി ചോദ്യംചെയ്താണ് സാക്കിയാ ജാഫ്രി ഹൈക്കോടതിയെ സമീപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  13 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  13 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  13 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  13 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  13 days ago