HOME
DETAILS
MAL
പീഡനം: ബാലിക 11ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു
backup
October 05 2017 | 22:10 PM
ന്യൂഡല്‍ഹി: വീട്ടുവേലക്ക് നിര്‍ത്തിയ ബാലിക കഠിന പീഡനം സഹിക്കവയ്യാതെ ഫഌറ്റിന്റെ 11ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടുവര്‍ഷത്തോളമായി വീട്ടുടമയുടെ പീഡനം സഹിക്കവയ്യാതെയാണ് ഫരീദാബാദിലെ ഫഌറ്റിന്റെ 11ാം നിലയില്‍ നിന്ന് കുട്ടി ചാടിയതെന്നാണ് പൊലിസ് പറയുന്നത്.
ബിഹാര്‍ സ്വദേശിനിയായ കുട്ടിയെ 10ാം നിലയില്‍ പക്ഷികളെ പിടിക്കാനായി വച്ച വലയില്‍ വീണ നിലയിലാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താനായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 23കാരിയായ വീട്ടുടമയെ പൊലിസ് അറസ്റ്റ് ചെയ്തു. ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട് കഠിനമായ മര്‍ദനമായിരുന്നു കുട്ടിക്ക് നേരിടേണ്ടി വന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."