ഖത്തറില്‍ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ്
ദോഹ: അഞ്ചു രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റില്ലാതെ തന്നെ ഖത്തര്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.
യുകെ, തുര്‍ക്കി, ബോസ്നിയ ആന്റ് ഹെര്‍സഗോവിന, ദക്ഷിണ കൊറിയ, മലേഷ്യ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കാണ് ഖത്തറിലെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്നും ഒഴിവ് ലഭിക്കുക.
ഈ രാജ്യങ്ങളിലെ ലൈസന്‍സുള്ളവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ നേരിട്ട് ലൈസന്‍സ് ലഭിക്കും.
യോഗ്യരായ അപേക്ഷകര്‍ക്ക് ഡ്രൈവിങ് സ്കൂളില്‍ ചേര്‍ന്ന് തീയറി, പ്രാക്ടിക്കല്‍ പഠനങ്ങള്‍ നടത്തേണ്ട ആവശ്യമില്ല. പുതിയ ചട്ടങ്ങള്‍ പ്രകാരം യോഗ്യരായ അപേക്ഷകര്‍ക്ക് അത്തരം നടപടിക്രമങ്ങളില്‍ നിന്നും ഇളവ് ലഭിക്കും.
ഡ്രൈവിങ് ടെസ്റ്റ് പാസാകാതെ ഖത്തര്‍ ലൈസന്‍സ് ലഭിച്ച ഒരു ബ്രിട്ടീഷ് സ്വദേശിയുടെ അനുഭവം ഉദ്ധരിച്ച് ഗള്‍ഫ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ അഞ്ചു രാജ്യങ്ങളിലുള്ളവര്‍ ഖത്തര്‍ ലൈസന്‍സിനായി തങ്ങളുടെ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ല, പകരം ഖത്തര്‍ ഐഡിയും ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സിന്റെ യഥാര്‍ഥ പകര്‍പ്പും ഹാജരാക്കുകയാണ് വേണ്ടത്.
യോഗ്യമായ യുകെ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് ഈ ലൈസന്‍സുപയോഗിച്ച് ഖത്തറിലെത്തിയതു മുതല്‍ 12 മാസം വാഹനം ഡ്രൈവ് ചെയ്യാന്‍ അനുമതിയുണ്ടെന്ന് യുകെ എംബസിയും വ്യക്തമാക്കി.
ഇതുസംബന്ധിച്ച് ഖത്തരി അതോറിറ്റികളില്‍ നിന്നും ഓഗസ്റ്റ് 29ന് സ്ഥിരീകരണം ലഭിച്ചതായും എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."