സാന്ദ്രത കുറഞ്ഞ ഡീസല്‍; ബസ് വ്യവസായം പ്രതിസന്ധിയില്‍
കണ്ണൂര്‍: വിപണിയില്‍ എത്തുന്നത് സാന്ദ്രത കുറഞ്ഞ ഡീസലായതിനാല്‍ വലിയ വാഹന ഉടമകള്‍ക്ക് തിരിച്ചടി. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. സാന്ദ്രത കുറഞ്ഞ ഡീസല്‍ അടിക്കുന്നതിനാല്‍ നൂറു ലിറ്റര്‍ ഡീസല്‍ ഒരു ദിവസം നിറയ്‌ക്കേണ്ടി വരുന്ന ബസുകള്‍ക്ക് അധികമായി 10 മുതല്‍ 15 വരെ ലിറ്റര്‍ കൂടി ഡീസല്‍ നിറച്ചാലേ സര്‍വിസ് പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇതു ശരാശരി 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടാക്കുന്നത്.
മലിനീകരണത്തിന്റെ തോതില്‍ കുറവുവരുത്താന്‍ സാന്ദ്രത കുറഞ്ഞ ഡീസല്‍ മാത്രമാണ് എണ്ണക്കമ്പനികള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നത്. എണ്ണകളുടെ നിലവാരം നിര്‍ണയിക്കുന്ന രണ്ടു ഘടകങ്ങള്‍ അതിന്റെ സാന്ദ്രതയും അതില്‍ അടങ്ങിയിരിക്കുന്ന ഗന്ധകത്തിന്റെ അനുപാതവുമാണ്. സാന്ദ്രത കുറഞ്ഞ എണ്ണ കുറച്ചുമാത്രം മലീനീകരണമുണ്ടാക്കുവെന്നതിനാലാണ് എണ്ണകമ്പനികള്‍ ഇത്തരം എണ്ണ പമ്പുകളില്‍ എത്തിക്കുന്നത്.
എന്നാല്‍ ദിനംപ്രതി ഡീസല്‍ വിലയിലുണ്ടാകുന്ന വര്‍ധനവും ഡീസലിന്റെ ഗുണനിലവാരം കുറയുന്നതും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
മലനീകരണം കുറക്കാന്‍ സാന്ദ്രത കുറഞ്ഞ ഡീസലിനെ ബസ് ഉടമകള്‍ പിന്‍തുണക്കുന്നുണ്ടെങ്കിലും ഇതിന്റെ മറവില്‍ ഡീസലിന്റെ ഗുണനിലവാരം കുറയുന്നതു പരിശോധിക്കാന്‍ സംവിധാനമില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നുവെന്നാണ് അവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."