ശശികലക്ക് ഉപാധികളോടെ അഞ്ചു ദിവസത്തെ പരോള്‍
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എ. ഐ.എ.ഡി.എം.കെ നേതാവ് ശശികലക്ക് അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ചു. രോഗിയായ ഭര്‍ത്താവിനെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിലാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
പതിനഞ്ചു ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്. ചെന്നൈ പൊലിസിന്റെ അനുമതിയോടെയാണ് പരോള്‍. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ശശികല ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.
കടുത്ത ഉപാധികളോടെയാണ് ശശികലക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. ചെന്നൈയില്‍ ആരേയും സന്ദര്‍ശിക്കരുത്, ബന്ധുവിന്റെ വീട്ടിലാണ് താമസിക്കേണ്ടത്, മാധ്യമങ്ങളെ കാണരുത്, ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുത് എന്നിവയാണ് ഉപാധികള്‍.
ശശികലയുടെ മരുമകനും എ.ഐ.ഡി.എം.കെ അണികളും ഇന്ന് രാവിലെയോടെ തന്നെ ശശികലയെ കൊണ്ടുപോകാനായി പരപ്പന അഗ്രഹാര ജയിലില്‍ എത്തിയിരുന്നു.
പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ശശികലയുടെ അപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചട്ടപ്രകാരം ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്താത്തതിനാലായിരുന്നു അത്. പിന്നീട് വീണ്ടും അപേക്ഷ നല്കുകാിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ ശിക്ഷയെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഇവര്‍ ജയിലിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."