HOME
DETAILS
MAL
ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകനെ കണ്ടെത്തണം- ഹരജിയുമായി അഭിനവ് ഭാരത് പ്രവര്ത്തകന് സുപ്രിം കോടതിയില്‍
backup
October 06 2017 | 08:10 AM
ഭോപാല്‍: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ യഥാര്‍ഥ ഘാതകനെ കണ്ടെത്തണമെന്ന ആവശ്യവുമായി സവര്‍ക്കര്‍ അനുകൂലിയായ അഭിനവ് ഭാരത് പ്രവര്ത്തകന് സുപ്രിം കോടതിയില്‍. ഗാന്ധിവധത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ഡോ. പങ്കജ് ഫട്നിസ് ആണ് സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്കി.
ഗോഡ്സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നുമാണ് ഹരജിക്കാരന്റെ വാദം. ഈ വെടിയുതിര്‍ത്തത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
പങ്കജിന്റെ ഹരജിയുടെ സാധുത പരിശോധിക്കുന്നതിന് അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകന് അമരീന്ദ്ര സരണിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.
നേരത്തെ, ഹരജി ഹൈകോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."