യോഗ കേന്ദ്രത്തിനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് കോടിയേരി
കോഴിക്കോട്: വിവാദമായ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരേ ശക്തമായി നടപടിയെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും ആരെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ഇല്ലാത്ത സ്ഥലങ്ങളിലാണ് ബി.ജെ.പിയും ആര്.എസ്.എസും വളരുന്നത്. കോണ്‍ഗ്രസിന്റെ പരാജയമാണ് മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ വളര്‍ത്തിയത്. വര്‍ഗീയതക്കെതിരേ ഏതു കക്ഷിയുമായും സി.പി.എം യോജിക്കുമെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ നടത്തുന്ന മാര്‍ച്ചിനു കൊഴുപ്പു കൂട്ടാനാണ് ഡല്‍ഹി എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തുന്നത്. ആ സമരം തികഞ്ഞ ഫാഷിസമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."