കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് കോടികളുടെ ഇരുമ്പ് കടത്തി; രണ്ടുപേര്‍ക്കെതിരേ കേസ്
കൊച്ചി: ആക്രി സാധനങ്ങളുടെ മറവില്‍ കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് കോടികളുടെ ഇരുമ്പ് കടത്തിയതായി സി.ബി.ഐ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി കപ്പല്‍ശാല മെറ്റീരിയല്‍സ് വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍. അജിത് കുമാര്‍, കരാറുകാരന്‍ സൗത്ത് ഇന്ത്യന്‍ സ്‌ക്രാപ്പേഴ്‌സ് ഉടമ പി.എ മുഹമ്മദലി എന്നിവര്‍ക്കെതിരേ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിലും കപ്പല്‍ശാലയിലും ഇന്നലെ ഉച്ചയോടെ സി.ബി.ഐ റെയ്ഡ് നടത്തി.
പ്രധാനമന്ത്രി കൊച്ചി കപ്പല്‍ശാലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തുമ്പോഴായിരുന്നു കപ്പല്‍ശാലയിലെ ചടങ്ങും ഒരുക്കിയിരുന്നത്. എന്നാല്‍ ഈ പരിപാടി പിന്നീട് റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ പരിപാടിക്ക് വേദിയൊരുക്കുന്നതിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ ഇരുമ്പ് സാമഗ്രികള്‍ കപ്പല്‍ശാലയില്‍ നിന്ന് കടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ഇരുമ്പ് സാമഗ്രികള്‍ നീക്കം ചെയ്യാന്‍ നല്‍കിയ കരാറില്‍ തിരിമറി നടന്നെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ആക്രി സാധനങ്ങള്‍ നീക്കം ചെയ്യാന്‍ നല്‍കിയ കരാറിന്റെ മറവില്‍ 321 ലോഡ് ഇരുമ്പ് സാമഗ്രികള്‍ കപ്പല്‍ശാലയില്‍ നിന്ന് കടത്തുകയായിരുന്നു. രേഖകളില്‍ ഒന്നരലക്ഷം രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടുകോടിയുടെ സാധനങ്ങള്‍ പുറത്തുകടത്തിയെന്നാണ് സി.ബി.ഐ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."