വ്യാജ വിമാന ടിക്കറ്റുമായി കരിപ്പൂരിലെത്തിയ യുവാവ് അറസ്റ്റില്‍
കൊണ്ടോട്ടി: വ്യാജ വിമാന ടിക്കറ്റുമായി കരിപ്പൂര്‍ വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവ് അറസ്റ്റില്‍. തലശ്ശേരി പെരിങ്ങത്തൂര്‍ പുളിയനംമ്പാറ കൊക്കരിയില് സവാദ്(30)ആണ് പിടിയിലായത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം.
ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനുള്ള ടിക്കറ്റുമായാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. എന്നാല്‍ പിന്നീട് ടെര്‍മിനലില്‍ നിന്ന് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച സവാദിനെ കേന്ദ്ര സുരക്ഷാ സേന തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ കൃത്രിമ വിമാന ടിക്കറ്റിലാണ് ഉള്ളില്‍ കയറിയതെന്ന് ബോധ്യമായത്.
മറ്റൊരാളുടെ വിമാന ടിക്കറ്റ് തിരുത്തി സ്വന്തം പേര് ചേര്‍ത്താണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. സഹോദരിയെ യാത്രയയക്കാനായി ടെര്‍മിനലില്‍ പ്രവേശിക്കാനാണ് കൃത്രിമം കാണിച്ചതെന്ന് ഇയാള്‍ കരിപ്പൂര്‍ പൊലിസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."