HOME
DETAILS
MAL
'തെരഞ്ഞെടുപ്പ് കമ്മിഷന്റേത് പ്രധാനമന്ത്രിയുടെ അഭിപ്രായം'
backup
October 06 2017 | 21:10 PM
മലപ്പുറം: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താന്‍ തയാറാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. മലപ്പുറം പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാധാനമന്ത്രി നേരത്തേപറഞ്ഞ അഭിപ്രായമാണിത്. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെടേണ്ടതുണ്ട്. പാര്‍ലമെന്റില്‍ നിയമം ഭേദഗതി വരുത്തുകയും വേണം. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സംഘ്പരിവാര്‍ അനുകൂലികളെ പ്രതിഷ്ഠിച്ച് സ്വാധീനം ഉണ്ടാക്കിയതുപോലെ സ്വതന്ത്ര ചുമതലയുള്ള സ്ഥാപനങ്ങളിലും സ്വാധീനമുറപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."