HOME
DETAILS

സമാധാനം ആണവനിര്‍വ്യാപനത്തിലൂടെ

  
backup
October 06 2017 | 22:10 PM

todays-article-about-nobel-prize

ആണവ നിര്‍വ്യാപനമെന്നത് രാഷ്ട്രതന്ത്രജ്ഞന്‍മാര്‍ക്കിടയില്‍ നടത്തേണ്ട കേവലം സംഭാഷണങ്ങളില്‍ ഒതുങ്ങേണ്ട വാചകക്കസര്‍ത്ത് മാത്രമല്ലെന്നും മറിച്ച്, നാം അധിവസിക്കുന്ന ഭൂമിയുടെയും സൗരയൂഥത്തിന്റെയും നിലനില്‍പ്പ് ഉറപ്പു വരുത്തുന്ന അനിവാര്യതയാണെന്നും ഉറക്കെ വിളിച്ചുപറയുന്നു ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം. 'ഐ കാന്‍' എന്ന ആംഗലേയ പ്രയോഗം, 'എനിക്ക് സാധ്യമാണ് ' എന്ന കേവല അര്‍ഥം കൊണ്ടു മാത്രം സമ്പന്നമല്ലെന്നും ആ സാധ്യത ഒരു കൂട്ടായ്മയിലേക്ക് മാറ്റിയെടുക്കുമ്പോള്‍ അതിനു ലോകവും ഭൂമിയും വ്യാകുലപ്പെടുന്ന മനുഷ്യനിര്‍മിത ആണവ ദുരന്തത്തിന്റെ ഭീഷണിയകറ്റാമെന്നും ഓര്‍മിപ്പിക്കുന്നു ഈ പുരസ്‌കാരം.
ഇന്റര്‍നാഷനല്‍ കാംപയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപണ്‍സ് അഥവാ ICAN എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന, എല്ലാ അര്‍ഥത്തിലും ഈ പുരസ്‌കാരം അര്‍ഹിക്കുന്നു എന്നതില്‍ ആഗോള സമാധാനകാംക്ഷികള്‍ക്ക് രണ്ടാമതൊരു അഭിപ്രായമുണ്ടാകില്ല.
സത്യാനന്തര കാലത്തുള്ള (Post Truth) അമേരിക്കയിലെ ട്രംപ് ഭരണകൂടവും മുഴുവന്‍ നയതന്ത്രശ്രമങ്ങളെയും പുച്ഛിച്ചുതള്ളി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വിലപേശിക്കൊണ്ടിരിക്കുന്ന ഉത്തര കൊറിയയുടെ ഭീഷണിരീതികളും മൗലികവാദങ്ങളിലൂടെ ജനാധിപത്യാവകാശങ്ങള്‍ അതിലംഘിക്കുന്ന ഇറാന്‍ സര്‍ക്കാരും തിരിച്ചറിവിന്റെ പാതയിലേക്ക്, സമാധാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു പുനപ്പ്രവേശിക്കാന്‍ ഓര്‍മിപ്പിക്കുന്ന ഒരുണര്‍ത്തുപാട്ട് കൂടിയാണ് നൊബേല്‍ അക്കാദമി, ഈ പ്രഖ്യാപനത്തിലൂടെ നടത്തിയിരിക്കുന്നത്.
റോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്മര്‍ ഭരണകൂട സാരഥി സൂകിക്കു ലഭിച്ച കളങ്കപ്പെട്ട സമാധാന നൊബേല്‍ ഈ വര്‍ഷത്തെ പുരസ്‌കാര തിരഞ്ഞെടുപ്പിലൂടെ തലയുയര്‍ത്തിയത് ആകസ്മികമായിട്ടാണെങ്കിലും ശ്രദ്ധേയമാണ്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഐ കാന്‍' നൂറില്‍പ്പരം രാഷ്ട്രങ്ങളുടെ പ്രതിനിധി സംഘങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സര്‍ക്കാരിതര പ്രസ്ഥാനമാണ്. മനുഷ്യരാശിയെ നിതാന്തദുരന്തത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന തരത്തില്‍, ആണവായുധങ്ങളുടെ നശീകരണ സ്വഭാവത്തോടു കൂടിയുള്ള ദുരുപയോഗത്തിനെതിരേ ലോകശ്രദ്ധ പതിപ്പിക്കാനും അത്തരം ആയുധങ്ങളെ എന്നന്നേക്കുമായി നിരോധിക്കാനും 'ഐ കാന്‍' നടത്തുന്ന പ്രയത്‌നങ്ങളെ പ്രശംസകള്‍ കൊണ്ടുമൂടിയാണ് നൊബേല്‍ കമ്മിറ്റി പുരസ്‌കാര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു തന്നെ, പൊതുസമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിലും ആണവനിരോധനത്തിനായി പ്രവര്‍ത്തിക്കുന്നതിലും 'ഐ കാന്‍' നടത്തുന്ന ശ്രമകരമായ ഉദ്യമങ്ങളെ അകമഴിഞ്ഞ് അഭിനന്ദിച്ചുകൊണ്ടാണ് ഓസ്‌ലോവില്‍ ഇന്നലെ പുരസ്‌കാര പ്രഖ്യാപനം നടന്നത്. പതിനയ്യായിരത്തില്‍പരം ആണവായുധങ്ങള്‍ പൊട്ടിത്തെറിക്കാന്‍ വെമ്പല്‍കൊണ്ട് ആരുടെയൊക്കെയോ ആക്രമണ പ്രഖ്യാപനങ്ങള്‍ക്കായി തയാറായി നില്‍ക്കുന്നുണ്ട് ഈ ഭൂമുഖത്ത്. അതില്‍ ആണവ പരീക്ഷണ നിരോധന കരാറില്‍ (CTBT) ഒപ്പിടാത്തവരും നിര്‍വ്യാപനകരാറില്‍ ഒപ്പിട്ടവരും തീവ്രവാദ പ്രസ്ഥാനക്കാരും വിഘടനവാദികളുമൊക്കെ ഉള്‍പ്പെടും. ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ കേന്ദ്രീകരിച്ച് 2007 ല്‍ പ്രവര്‍ത്തനമാരംഭിച്ച 'ഐ കാനി'ന് വെറും ഒരു പതിറ്റാണ്ടുകൊണ്ട് ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരം ലഭിച്ചതിന് പിന്നില്‍ ആ കൂട്ടായ്മയുടെ സമര്‍പ്പിത സദുദ്ദേശമുണ്ട്.
ബിയാട്രീസ് ഫിന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍, ജനീവ ആസ്ഥാനമായി, 468 പങ്കാളി സംഘടനകളുടെ അകമ്പടിയോടെ അണുവികിരണത്തിനെതിരായും അത്തരം ദുരന്ത സാഹചര്യങ്ങളില്‍ ആവശ്യമായ വൈദ്യസഹായ മുന്നൊരുക്കങ്ങളുമായും 'ഐ കാന്‍' വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ തനതായ സംഘടനാമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫിന്‍ലാന്‍ഡിലെ ഹെല്‍സിന്‍കിയില്‍ 2006 സപ്തംബറില്‍ ആണവയുദ്ധത്തിനെതിരേ നടന്ന അന്താരാഷ്ട്ര ഫിസിഷ്യന്‍സ് കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ചു ചര്‍ച്ച ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്കകം തന്നെ 'ഐ കാന്‍' എന്ന പേരില്‍ അതിനൊരു അസ്തിത്വം കൈവരികയും ചെയ്തു. ലോകസമാധാന പ്രവര്‍ത്തകരായ ഡെസ്മണ്ട് ടുടു, ദലൈലാമ തുടങ്ങി നിരവധി പ്രമുഖരുണ്ട് ഇപ്പോള്‍ 'ഐ കാനി'ന്റെ പ്രചാരകരുടെ തലപ്പത്ത്. ഐക്യരാഷ്ട്രസഭയുടെ അനുഗ്രഹാശിസുകളോടെ നിരവധി ആണവ നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കാനും അസ്വാരസ്യമുള്ള രാഷ്ട്രങ്ങള്‍ക്കിടയില്‍ ക്രിയാത്മകമായി ഇടപെടാനും കഴിഞ്ഞ ഈ സംഘടനയ്ക്ക് നൊബേല്‍ പുരസ്‌കാരലബ്ധിയിലൂടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാകുമെന്നു പ്രതീക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago