HOME
DETAILS

കടന്നുപോയത് മികച്ച വര്‍ഷകാലം

  
backup
October 06 2017 | 22:10 PM

today-article-about-rain-season

ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന മണ്‍സൂണ്‍ എന്ന കാലാവസ്ഥാ പ്രതിഭാസത്തില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ചൈനയിലും ജൂണ്‍ മുതല്‍ സപ്തംബര്‍ അവസാനം വരെ അനുഭവപ്പെടുന്ന മണ്‍സൂണ്‍ കാലാവസ്ഥ.
ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷിയും അനുബന്ധ വ്യവസായങ്ങളും വളരെ പ്രധാനപ്പെട്ട സ്വാധീനം ചെലുത്തുന്നു. കൃഷിയുമായി ബന്ധപ്പെട്ട സമ്പദ്ഘടനയും ജനങ്ങളുടെ കുടിവെള്ളം, ജലസേചനാവശ്യങ്ങള്‍ക്കുള്ള ജലം, വൈദ്യുത പദ്ധതികളുടെയും മറ്റും ഉല്‍പാദനമേഖലകള്‍ക്കാവശ്യമായ ജലവും പ്രദാനം ചെയ്യുന്ന ഈ കാലാവസ്ഥാ പ്രതിഭാസം നമ്മള്‍ വളരെ ജിജ്ഞാസയോടെയാണ് നോക്കിക്കാണുന്നത്.
സാധാരണഗതിയില്‍ മെയ് ഇരുപതോടെ ആന്തമാന്‍ ദ്വീപുകളില്‍ വ്യാപിക്കുന്ന മണ്‍സൂണ്‍ കാലാവസ്ഥ ജൂണ്‍ ഒന്നിന് കന്യാകുമാരി കടന്ന് വടക്കോട്ട് നീങ്ങിത്തുടങ്ങും. അഞ്ചാം തിയതി കര്‍ണാടകയും പത്തോടെ മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷയുടെ തീരപ്രദേശങ്ങളിലും പശ്ചിമബംഗാളിലും വ്യാപിക്കുന്നു. ഈ പ്രയാണം ജൂലൈ പതിനഞ്ചോടെ രാജസ്ഥാന്‍ ഉള്‍പ്പെടെ രാജ്യം മുഴുവന്‍ വ്യാപിക്കുന്നു.
ഒരു മണ്‍സൂണ്‍ കാലഘട്ടത്തിലേക്കുള്ള പ്രവചനം കാലാവസ്ഥാവകുപ്പ് എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലും ജൂണിലുമായി രïു ഘട്ടങ്ങളിലായി നടത്തിപ്പോരുന്നു. അതനുസരിച്ച് നടപ്പുവര്‍ഷം ശരാശരി മഴ 94 ശതമാനം മുതല്‍ 102 ശതമാനം വരെ ആണ് പ്രതീക്ഷിച്ചിരുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അവസാനിച്ചപ്പോള്‍ രാജ്യത്താകമാനം 95 ശതമാനം മഴ ലഭ്യമായി. മഴയുടെ അളവും അതിന്റെ വ്യാപനവും നല്ല നിലയില്‍ ആയതിനാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കാര്‍ഷികമേഖലയിലും മറ്റും നല്ല അന്തരീക്ഷം സംജാതമായി.
കേരളത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന കാലവര്‍ഷക്കാലം ഡിസംബറോടെ അവസാനിക്കുന്നു. ഈ കാലയളവിനെ രïായി കണക്കാക്കാം. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലവും ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള വടക്കുകിഴക്കന്‍ കാലവര്‍ഷവും (തുലാവര്‍ഷം). കേരളത്തില്‍ ലഭിക്കുന്ന മഴയുടെ 70 ശതമാനവും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നാണ്(2040 മില്ലീമീറ്റര്‍). ഇതില്‍ തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കാരണം എറ്റക്കുറച്ചിലുകള്‍ ഉïാകുന്നു. കേരളത്തിന്റെ തെക്കു നിന്നു വടക്കോട്ടും അതുപോലെ തീരപ്രദേശങ്ങളില്‍ നിന്നു കിഴക്കോട്ടും മഴയുടെ തോത് കൂടും.
പശ്ചിമഘട്ട മേഖലയില്‍ ഇത് ഏറ്റവും കൂടുതലായിരിക്കും. തെക്കന്‍ കേരളത്തില്‍ പീരുമേട്ടില്‍ 3770 മില്ലീമീറ്ററും നേര്യമംഗലത്ത് 3830 മില്ലീമീറ്ററും ശരാശരി മഴ ലഭിക്കുമ്പോള്‍, വടക്കന്‍ കേരളത്തില്‍ വൈത്തിരിയില്‍ 3580 മില്ലീമീറ്ററും കുറ്റ്യാടിയില്‍ 3380-3380 മില്ലീമീറ്റര്‍ മഴയും ലഭിക്കുന്നു.
ഈ വര്‍ഷം കേരളത്തിന് ലഭിച്ച കാലവര്‍ഷം ഏറ്റവും മെച്ചമായിരുന്നു. വളരെ ശുഭാപ്തി വിശ്വാസത്തോടെ ആരംഭിച്ച കാലവര്‍ഷം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും പ്രതീക്ഷയേക്കാള്‍ ഉയര്‍ന്ന് ഭദ്രമായ സ്ഥിതിവിശേഷത്തിലേക്കു നയിച്ചു. ഓഗസ്റ്റ് രïാംപാദം വരെ കാര്യമായ മഴ ലഭിക്കാത്ത അവസ്ഥയില്‍ ആയിരുന്നു കേരളം. കാലവര്‍ഷം വളരെ സജീവമാകേïിയിരുന്ന ജൂണ്‍- ജൂലൈ മാസങ്ങള്‍ നിര്‍ജീവമായപ്പോള്‍ കടന്നുപോയ വരള്‍ച്ച വീïും നമ്മെ പിടികൂടുമോ എന്ന ആശങ്ക ഉണര്‍ന്നിരുന്നു. വിശേഷിച്ചും നമ്മുടെ ജലസംഭരണികളിലെ കുറഞ്ഞ ജലവിതാനവും ഭൂ-ഉപരിതല ജലസ്രോതസുകളിലെ ശോഷിപ്പും ഈ ചിന്തക്ക് ആക്കംകൂട്ടി. അങ്ങനെ ഒരു അവസ്ഥ സംജാതമായാല്‍ അതിനെ നേരിടാന്‍ വേï തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഓഗസ്റ്റ് രïാം പാദത്തിന് ശേഷം വളരെ നാടകീയമായി കാലവര്‍ഷം ശക്തിപ്പെട്ടു. കൂടുതല്‍ മഴയും അതോടൊപ്പം മഴ ദിനങ്ങളും നമുക്ക് അനുകൂലമായി. കേരളത്തില്‍ മൊത്തമായി ഒന്‍പത് ശതമാനം മാത്രം മഴക്കുറവില്‍ കാലാവര്‍ഷക്കാലം അവസാനിക്കുകയും ചെയ്തു.

തുലാവര്‍ഷക്കാലം മഴക്കൊയ്ത്തിനായി നമുക്ക് മാറ്റിവയ്ക്കാം

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്തു നല്ല മഴ ലഭിച്ചാലും വേനല്‍ക്കാലത്തു ജലക്ഷാമം അനുഭവപ്പെടുന്നത് സാധാരണമായിട്ടുï്. ജനങ്ങളുടെ ജീവിത ശൈലിയില്‍ ഉïായ മാറ്റവും ഭൂപ്രകൃതിയില്‍ നമ്മള്‍ വരുത്തിയ വ്യതിയാനവും ഒക്കെ അതിനു കാരണമാകാം. കാരണം എന്തുതന്നെ ആയാലും ഡിസംബര്‍ മുതല്‍ മെയ് അവസാനം വരെയുള്ള ആറു മാസം വളരെ നല്ല രീതിയിലുള്ള ജല ഉപയോഗസംസ്‌കാരം വളര്‍ത്തേïത് അത്യാവശ്യമാണ്. സര്‍ക്കാര്‍ തലത്തില്‍ ബഹുമുഖമായ കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു. ഹരിതകേരളം, ജലസുരക്ഷ മുതലായ കര്‍മ പരിപാടികള്‍ ഉദാഹരണം. എങ്കില്‍ പോലും ജനങ്ങളുടെ പൂര്‍ണ തോതിലുള്ള സഹകരണം ഉറപ്പായെങ്കില്‍ മാത്രമേ അത് ഫലപ്രാപ്തിയില്‍ എത്തൂ.
ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍- മെയ് മാസങ്ങളിലെ വേനല്‍ മഴയും നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അതിനാല്‍ തന്നെ ഈ തുലാവര്‍ഷക്കാലം മഴക്കൊയ്ത്തിനായി നമുക്ക് മാറ്റിവയ്ക്കാം.
പരമ്പരാഗതമായ ജലസംരക്ഷണരീതികള്‍ (മഴക്കുഴികള്‍, ഭൂമിയുടെ ഉപരിതലം ഇളക്കല്‍, വിസ്തൃതിയുള്ള പുരയിടങ്ങളില്‍ ബïുകള്‍ തീര്‍ക്കുക, വൃക്ഷങ്ങള്‍ക്ക് തടം ഇടുക, കിണര്‍ റീചാര്‍ജ്, ചെറിയ നീരൊഴുക്കുകളില്‍ പോലും 300 മുതല്‍ 500 മീറ്റര്‍ ഇടവിട്ടു ചെറിയ തടയണകള്‍, കുളങ്ങള്‍ വൃത്തിയാക്കി സംരക്ഷിക്കല്‍, കിണറുകള്‍ സാങ്കേതികമായി സാധ്യമെങ്കില്‍ ആഴം കൂട്ടല്‍ തരിശ് കിടക്കുന്ന നെല്‍വയലുകളിലും പണകളിലും ജലം സംഭരിക്കാനുള്ള സാഹചര്യം ഒരുക്കല്‍, നീര്‍ച്ചാലുകളും നദികളും മലിനമാക്കാതിരിക്കല്‍ തുടങ്ങി ലളിതമായ പ്രവൃത്തികള്‍) സാമൂഹ്യമായ ഇടപെടലോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കി, വരാന്‍ സാധ്യതയുള്ള ജലക്ഷാമത്തെ നമുക്ക് അതിജീവിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago