HOME
DETAILS

ഇന്ത്യ- ആസ്‌ത്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: മഴപ്പേടിയില്‍ ആദ്യ ടി20

  
backup
October 06 2017 | 22:10 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%9f%e0%b4%bf20-%e0%b4%aa%e0%b4%b0

റാഞ്ചി: ഇന്ത്യ-ആസ്‌ത്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് റാഞ്ചിയില്‍ തുടക്കം. ഏകദിന പരമ്പരയിലെ നാണക്കേട് ടി20 പരമ്പരയില്‍ തീര്‍ക്കാനാണ് ആസ്‌ത്രേലിയ കളത്തിലിറങ്ങുക.
എന്നാല്‍ വിജയം തുടരാനാണ് ഇന്ത്യ ശ്രമിക്കുക. അതേസമയം റാഞ്ചിയില്‍ തകര്‍ത്ത് പെയ്യുന്ന മഴ ഇരു ടീമുകള്‍ക്കും ഭീഷണിയാണ്. മഴ കളി മുടക്കാന്‍ സാധ്യതയുണ്ടെന്ന് ക്യൂറേറ്റര്‍മാര്‍ വിലയിരുത്തിയിട്ടുണ്ട്. ഇരു ടീമുകള്‍ക്കും മഴയെ തുടര്‍ന്ന് പരിശീലനം നടത്താന്‍ സാധിച്ചിട്ടില്ല. ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീം ഇന്ത്യ സമീപ കാലത്ത് ടി20യില്‍ അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്. അവസാനം കളിച്ച അഞ്ചെണ്ണത്തില്‍ രണ്ടെണ്ണം പരാജയപ്പെട്ടു. ശേഷിച്ച മൂന്നെണ്ണത്തിലെ ജയം ആധികാരികവുമല്ല.
ഏകദിന മത്സരങ്ങളില്‍ കളിച്ച വിജയ ഇലവനെ ടി20 പരമ്പരയില്‍ മാറ്റേണ്ടി വരുമെന്നതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്നിലുള്ള പ്രതിസന്ധി. ഓപണിങില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ തിളങ്ങിയ അജിന്‍ക്യ രഹാനെയെ ഒഴിവാക്കിയത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ ധവാന്‍ തിരിച്ചെത്തിയത് ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കും. മനീഷ് പാണ്ഡെയോ, ലോകേഷ് രാഹുലോ നാലാം സ്ഥാനത്ത് എന്ന് അവസാന നിമിഷം മാത്രമേ തീരുമാനിക്കൂവെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. ബൗളര്‍മാരിലും ഇതേ പ്രതിസന്ധിയുണ്ട്. മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാറും ആശിഷ് നെഹ്‌റയും സാധ്യതാ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഭുവനേശ്വറിന് പകരം നെഹ്‌റയെ കളിപ്പിക്കുക എന്ന സാധ്യതയാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ മാത്രമേ അന്തിമ ഇലവനില്‍ ഇടംപിടിക്കൂ.
അതേസമയം ഏകദിനത്തില്‍ നിന്ന് വിഭിന്നമായി ടി20 സ്‌പെഷലിസ്റ്റുകള്‍ ആസ്‌ത്രേലിയക്ക് ധാരാളമുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്ലോ മോയ്‌സസ് ഹെന്റിക്‌സോ അഞ്ചാം സ്ഥാനത്ത് ഇറങ്ങുക എന്ന പ്രതിസന്ധി മാത്രമാണ് ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന് മുന്നിലുള്ളത്. ഫോമിലാണെന്നത് ഹെന്റിക്‌സിന് മുന്‍തൂക്കം നല്‍കുന്നു.
ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും തന്നെ ഇന്നിങ്‌സ് ഓപണ്‍ ചെയ്യും. ഡാന്‍ ക്രിസ്റ്റ്യന്‍ ടിം പെയ്ന്‍ എന്നിവരുടെ സേവനവും ഗുണം ചെയ്യുമെന്നാണ് ഓസീസ് കണക്കുകൂട്ടുന്നത്.
ഈ വര്‍ഷം വെറും മൂന്ന് ടി20 മത്സരങ്ങളാണ് ആസ്‌ത്രേലിയ കളിച്ചത്. ഇത് മൂന്നും ശ്രീലങ്കയ്‌ക്കെതിരേയാണ്. ടി20യില്‍ പുതിയ താരങ്ങളായതിനാല്‍ മത്സര പരിചയമില്ലാത്തത് അവര്‍ക്ക് തിരിച്ചടിയാകും. റാഞ്ചിയില്‍ പിച്ച് ബൗളര്‍മാരെയും ബാറ്റ്‌സ്മാനെയും ഒരു പോലെ പിന്തുണയ്ക്കുന്നതാണ്. മുന്‍പ് നടന്ന മത്സരങ്ങള്‍ ഇത് തെളിയിക്കുന്നതാണ്. ടോസ് നേടിയ ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. 180 റണ്‍സിന് മുകളില്‍ നേടുന്ന ടീമിന് ജയ സാധ്യതയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago