യുഎന്‍ റിപ്പോര്‍ട്ട് തെറ്റിദ്ധാരണ മൂലമെന്ന് അറബ് സഖ്യസേന
റിയാദ്: യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യസേനക്കെതിരെ ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെതിരെ അറബ് സഖ്യ സേന.
യമനിലെ കുട്ടികള്‍ക്കെതിരെ നടക്കുന്ന സംഘര്‍ഷത്തിന്റെ പേരിലാണ് സഊദി അറേബ്യ നേതൃത്വം നല്‍കുന്ന സഖ്യസേനക്കെതിരെ ഐക്യ രാഷ്ട്രസഭ റിപ്പോര്‍ട്ട് പുറത്തിറക്കിയതും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും.
യുഎന്‍ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നും അവിശ്വനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് യുഎന്നിന് ലഭിച്ചതെന്നും സഖ്യസേന വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയെയും സെക്രട്ടറി ജനറലിന്റെയും അഭിനന്ദിക്കുന്നതോടൊപ്പം റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുന്നതായും സഖ്യസേന വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെ പ്രതിരോധിക്കുന്ന സഖ്യ സേന ഇത് തെളിയിക്കാന്‍ യുഎന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നവരുടെ യുഎന്‍ കരിമ്പട്ടികയിലാണ് യമനിലെ സഖ്യസേനയെ ഉള്‍പ്പെടുത്തിയത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കുമെതിരെ ആക്രമണം നടത്തിയെന്നു കാണിച്ചാണ് യു എന്‍ കരിമ്പട്ടികയില്‍ സഊദി നേതൃത്വം നല്‍കുന്ന സഖ്യ സേനയെ ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."