കൊച്ചിയില്‍ 'മഞ്ഞപ്പട'; സ്പെയിനിനെ മുട്ടുകുത്തിച്ച് ബ്രസീല്‍
കൊച്ചി: മലയാളക്കരയെ ആവേശം കൊള്ളിച്ച് 'മഞ്ഞപ്പട'യുടെ വിജയം. ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ രണ്ടാം ദിനമായ ഇന്ന് സ്പാനിഷ് ടീമിനെ തകര്‍ത്താണ് ബ്രസീലിന്റെ മുന്നേറ്റം. 2-1 നാണ് ബ്രസീല്‍ കൗമാരപ്പടയുടെ വിജയം.
കളിയുടെ തുക്കം സ്പെയിനിനൊപ്പമായിരുന്നുവെങ്കിലും ചെറിയൊരു കാത്തിരിപ്പിനു ശേഷം ബ്രസീല്‍ തിരിച്ചുപിടിക്കുകയായിരുന്നു. അഞ്ചാം മിനിറ്റിലാണ് സ്പെയിനിന്റെ ഗോള്‍ വലയിലെത്തുന്നത്. സ്പാനിഷ് താരം മുഹമ്മദ് മുഖ്ലിസിന്റെ ഗോള്‍ശ്രമം തടയാന്‍ ബ്രസീല്‍ താരം വെസ്ലി നോക്കിയെങ്കിലും കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
25-ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ തിരിച്ചടി. ബ്രസീല്‍ ക്ലബ്ബ് ഫ്ളെമിങോയുടെ താരമായ ലിങ്കണ് കൊറയാണ് എതിരാളികളുടെ വല കുലുക്കിയത്.
പിന്നീടും ആക്രമണം തുടര്‍ന്ന ബ്രസീല്‍ ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ രണ്ടാമത്തെ ഗോള്‍ വലയിലെത്തിച്ചു. സ്ട്രൈക്കര്‍ പൗലിഞ്ഞോയുടെ കാലില്‍ നിന്നാണ് ലീഡ് ഗോള്‍ നേടാനായത്. രണ്ടാം പകുതിയില്‍ തിരിച്ചടിയോ വലിയ ആക്രമണങ്ങളോ ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."