ചൊക്ലിയില്‍ സി.പി.ഐ.എം പ്രകടനത്തിന് നേരെ ബോംബേറ്. രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
ചൊക്ലി : ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒളവിലം തൃക്കണ്ണാപുരം ക്ഷേത്ര പരിസരത്തു വെച്ച് സി.പി.ഐ.എം പ്രകടനത്തിന് നേരെ ബോംബേറ്. രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. സി.പി.ഐ.എം ചൊക്ലി സൗത്ത് ലോക്കലില്‍ ഇന്ന് നടക്കാനിരിക്കുന്ന തൃക്കണ്ണാപുരം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരവും, പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നടത്തിയ പ്രകടനത്തിന് നേരെയാണ് ബോംബെറിഞ്ഞത്. ബോംബെറിന് ശേഷം കൂടി നിന്നവര്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. പ്രകടനത്തിലുണ്ടായിരുന്ന സി.പി.ഐ എം പ്രവര്‍ത്തകരായ അമ്പാടിയില്‍ രജിത്ത് രാജ് (22), നെല്ലിയാട്ട് താഴെ കുനിയില്‍ ആകാശ് (22) എന്നിവരെ സാരമായ പരിക്കുകളോടെ ചൊക്ലി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു. സ്ഥലത്ത് ചൊക്ലി പൊലീസ് ക്യാംപ് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."