നവംബര്‍ ആറ് മുതല്‍ സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല സമരം
മലപ്പുറം: റേഷന്‍ വിതരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ വ്യാപാരികളും നവംബര്‍ 6 മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, ഇ പോസ് മെഷീന് സ്ഥാപിക്കുക, ഭക്ഷ്യസുരക്ഷ നടപ്പാക്കിയ കേരളത്തില്‍ കടനവീകരണവും കമ്പ്യൂട്ടര്‍വത്കരണവും നടപ്പാക്കുക, വാതില്‍പടി വിതരണം ചെയ്യുമ്പോള്‍ അളത് തൂക്കം കൃത്യത വരുത്തുക, റേഷന്‍ വ്യാപാരികള്‍ക്ക് ഒരു ലൈസന്‍സ് എന്ന ക്രമീകരണം കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ ഡീലേഴ്സ് കോഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചതി കാല സമരം നടത്തുന്നത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കിയിട്ടും വാതില്‍പടി വിതരണം സുതാര്യമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതേ ആവശ്യങ്ങളുന്നയിച്ച് പലതവണ സൂചനാ സമരങ്ങള്‍ നടത്തിയെങ്കിലുംസര്ക്കാര് അര്‍ഹമായ പരിഗണന നല്‍കിയില്ല. അതുകൊണ്ടാണ് അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് സംസ്ഥാന ചെയര്മാന് ജോണിനെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടേല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, ഓള്‍കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് എന്നീ രണ്ടു സംഘടനകളാണ് റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇരുസംഘടനകള്‍ക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന 14238 റേഷന്‍കട ഉടമകളും സമരത്തില്‍ പങ്കെടുക്കുമെന്നും മലപ്പുറത്ത് സംസ്ഥാന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."