HOME
DETAILS
MAL
പഞ്ച്കുല കലാപത്തിന് ഹണിപ്രീത് നല്‍കിയത് 1.25 കോടി
backup
October 08 2017 | 02:10 AM
ചണ്ഡീഗഡ്: സ്ത്രീപീഡനക്കേസില്‍ ദേരസച്ച സൗദ തലവന്‍ ഗുര്‍മീത് കുറ്റക്കാരനെന്ന് കണ്ടെത്തിയ ഓഗസ്റ്റ് 25ന് ഹരിയാനയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുന്നതിനായി ഹണിപ്രീത് ഇന്സാന് ചെലവഴിച്ചത് 1.25 കോടി രൂപയെന്ന് പൊലിസ്. ഗുര്‍മീതിന്റെ പേഴ്സണല്‍ അസിസ്റ്റന്റും ഡ്രൈവറുമായ രാകേഷ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അസി. പൊലിസ് കമ്മിഷണര്‍ മുകേഷ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് രാകേഷ് കുമാര്‍ ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."