HOME
DETAILS
MAL
ജി.എസ്.ടി: ദീപാവലി സമ്മാനമല്ലെന്ന് ശിവസേന
backup
October 08 2017 | 02:10 AM
മുംബൈ: ജി.എസ്.ടിയില്‍ കൂടുതല്‍ സാധനങ്ങള്‍ക്ക് വിലകുറച്ചതിനെ ന്യായീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരേ ശിവസേന. കുറച്ച് സാധനങ്ങളുടെ വിലയില്‍ ഏകീകരണമുണ്ടായതിനെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ നിലപാടിനെ സമര്ഥിക്കുന്നതിനുപകരം കൂടുതല്‍ ഉല്പന്നങ്ങളുടെ വിലകുറയ്ക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ.
ജി.എസ്.ടി കൗണ്‍സിലിന്റെ പ്രഖ്യാപനം ദീപാവലി സമ്മാനമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ ശ്രമം നടത്താതെ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
പെട്രോള്‍, ഡീസല്‍ ഉല്പന്നങ്ങളുടെ വിലയില്‍ കുറവ് വരുത്തിയാണ് സര്‍ക്കാര്‍ ജനങ്ങളോട് നീതി കാണിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."