HOME
DETAILS
MAL
21.5 ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നുപേരെ പിടിക്കൂടി
backup
October 08 2017 | 02:10 AM
ചാവക്കാട്: 21.5 ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നുപേരെ ചാവക്കാട് പൊലിസ് പിടികൂടി. വടക്കുഞ്ചേരി സീന മന്‍സില്‍ തേനേടുത്ത് റഷീദ് (36), കുന്ദംകുളം കരിക്കാട് മണ്ടംപള്ളി ജോയി (51), മരത്തംകോഡ് കളത്തിങ്ങല്‍ മുജീബ് റഹ്മാന് (44) എന്നിവരെയാണ് പിടിയിലായത്. പൊലിസ് സംഘം ചേലക്കരയിലെത്തി റഷീദിന്റെ വാടകവീട്ടില്‍ നടത്തിയ റെയ്ഡിലാണ് 19. 5 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. കുന്ദംകുളം, കരിക്കാട്, മരത്തംകോഡ് മേഖലയില്‍ കഴിഞ്ഞ ദിവസം രണ്ടുലക്ഷം രൂപയുടെ ഇരട്ടിപ്പ് നടത്തി കള്ളനോട്ട് ഇവര്‍ വിതരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."