ജനരക്ഷാ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം; അമിത് ഷായുടെ നേതൃത്വത്തില്‍ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച്
ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി നടത്തുന്ന ജനരക്ഷാ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച്. കൊണാട്ട്പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ആര്.എസ്.സ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം വ്യാപക അക്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഡല്‍ഹിയിലെ കേന്ദ്രക്കമ്മിറ്റി ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ജനരക്ഷാ യാത്രയുടെ സമാപന ദിവസമായ 17 വരെ പ്രതിഷേധം തുടരാനാണ് അമിത്ഷായുടെ ആഹ്വാനം.
ശക്തമായ സുരക്ഷയാണ് എ.കെ.ജി സെന്ററിന് ചുറ്റും ഒരുക്കിയിരിക്കുന്നത്.
അതേസമയം, കേരളത്തിലെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേിച്ച് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എം മാര്‍ച്ച് നടത്തും. തിങ്കളാഴ്ച്ച ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."