ഹൃദയാഘാതത്തിന് തടയിടാന്‍ നേന്ത്രപ്പഴം
മെല്‍ബണ്‍: എല്ലാവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള പഴമാണ് വാഴപ്പഴം. എന്നാല്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഇനി വെറുതെയാകില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.
ഹൃദയത്തിന്റെ ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം ഒരു പോരെ പോഷകഗുണമുള്ള ഫലമാണ് നേന്ത്രപ്പഴം എന്നത് നേരത്തെ തെളിയിച്ച കാര്യമാണ്.
എന്നാല്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയാഘാതം കുറക്കുന്നതിനും പക്ഷാഘാതം തടയുന്നതിനും കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍.
നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം ഹൃദയ ധമനികള്‍ക്ക് ശക്തി പകരും. ഹൃദയത്തിന് അസുഖമുള്ളവരുടെ ഇടയില്‍ പരീക്ഷിച്ചതിനു ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ബ്രിട്ടീഷ് ഹാര്‍ട് ഫൗണ്ടേഷനിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.
എല്ലാ ദിവസവും രണ്ട് നേന്ത്രപ്പഴം കഴിക്കുന്നതിലൂടെ 3500 മില്ലിഗ്രാം പൊട്ടാസ്യമാണ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുക. പൊട്ടാസ്യം അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ കഴിക്കുന്നതും ധമനികളെ ശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."