വൃക്കരോഗി ചികിത്സാ സഹായ കമ്മിറ്റി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്
നടുവണ്ണൂര്‍: തോട്ടപ്പുറത്ത് മീത്തല്‍ സലീമിന്റെ ചികിത്സാ സഹായ സമിതിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൃക്കരോഗിയായ സലീമിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കാണു സഹായ കമ്മിറ്റി ഉണ്ടാക്കിയത്. ബന്ധുക്കളില്‍ നിന്നു വൃക്ക ലഭിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പ്രവര്‍ത്തനം ഏറ്റെടുത്തത്. എന്നാല്‍ പിന്നീടു ബന്ധുക്കള്‍ പിന്‍വലിഞ്ഞതിനെ തുടര്‍ന്നു പ്രവര്‍ത്തനം തടസപ്പെടുകയായിരുന്നുവെന്നു ഭാരവാഹികള്‍ പറഞ്ഞു.
ഇതേ തുടര്‍ന്നു മറ്റു വ്യക്തികളില്‍ നിന്നു വൃക്ക ലഭിക്കാന്‍ കൂടുതല്‍ പണം ആവശ്യമായതിനാലും ഇത്തരം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോഴിക്കോട്ടെ ആശുപത്രികളില്‍ നടത്താത്തതിനാലും വരവുചെലവു കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച് ഈ മാസം ഏഴിന് കമ്മിറ്റി പിരിച്ചുവിട്ടതായും ഭാരവാഹികള്‍ പറഞ്ഞു. റസീറ്റ് ബുക്ക് പ്രകാരം പിരിച്ച 1,33,582 രൂപ നടുവണ്ണൂര്‍ എസ്.ബി.ഐ ബാങ്കില്‍ കമ്മിറ്റി കണ്‍വീനര്‍, ട്രഷറര്‍ എന്നിവരുടെ ജോയന്റ് അക്കൗണ്ടില്‍ നിക്ഷേപമായുണ്ട്. ഈ തുക സലീമിന്റെ ചികിത്സയ്ക്കു മാത്രം ലഭ്യമാക്കുന്ന വിധത്തില്‍ വിനിയോഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കമ്മിറ്റി ചെയര്മാന് പി. വീരാന്‍, കണ്‍വീനര്‍ ഇ.എം യൂസഫ്, ട്രഷറര്‍ ചെറായി പൂക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."