'വി.ഐ.പി' സംസ്‌കാരത്തിന് ചുവപ്പുകൊടി; ജീവനക്കാരെ വീട്ടുജോലിക്കാരാക്കരുതെന്ന് ഉദ്യോഗസ്ഥരോട് ഗോയല്‍
ന്യൂഡല്‍ഹി: റെയില്‍വേ സംവിധാനത്തില്‍ നിലനില്‍ക്കുന്ന വി.ഐ.പി സംവിധാനത്തിന് തടയിടാന്‍ കര്‍ശന നിര്‍ദ്ദേശവുമായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേ ജീവനക്കാരെ വീട്ടുജോലിക്കാരാക്കരുതെന്ന് കേന്ദ്രം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ 36 വര്‍ഷമായി തുടര്‍ന്നുപോരുന്ന പതിവാണ് ഇതോടെ അവസാനിക്കാന്‍ പോകുന്നത്.
റെയില്‍വേ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് എത്രയും പെട്ടന്ന് മന്ത്രാലയത്തില്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകാനും അധിയൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും മറ്റു ബോര്‍ഡ് അംഗങ്ങളും സോണല്‍ സന്ദര്‍ശനങ്ങള്‍ക്കെത്തുമ്പോഴും മടങ്ങുമ്പോഴും ജനറല്‍ മാനേജര്‍മാര്‍ ഹാജരായിരിക്കണമെന്ന നിബന്ധനയും പ്രത്യേക ഉത്തരവിലൂടെ എടുത്തുകളഞ്ഞു. സെപ്തംബര്‍ 28 നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉദ്യോഗസ്ഥര്‍ക്ക് ബൊക്കകളും സമ്മാനങ്ങളും നല്‍കി സ്വീകരിക്കുന്ന ചടങ്ങും പ്രോത്സാഹിപ്പിക്കില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും അറിയിച്ചു. ട്രാക്ക്മാന്‍ വിഭാഗത്തില്‍പ്പെട്ട 30,000ത്തില്‍ അധികം ജീവനക്കാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. ഉത്തരവ് വന്നതോടെ 6000 മുതല്‍7000 വരെ ജീവനക്കാര്‍ തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."