പെട്രോളിന് വില കുറച്ചശേഷം സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് വന്നാല്‍ മതിയെന്ന് കേന്ദ്രത്തോട് തോമസ് ഐസക്
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് വില കുറച്ചശേഷം സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറെടുത്താല്‍ മതിയെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെട്രോള്‍ വിലയെക്കുറിച്ച് പെട്രോളിയം മന്ത്രി കേരളത്തില്‍വന്നു പറഞ്ഞത് നുണയാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രം.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പെട്രോള്‍ വില കുറവാണ്. ബി.ജെ.പി ഭരിക്കുന്ന മുംബൈയില്‍ 77 രൂപയും ഗോവയില്‍ 74.73 രൂപയുമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വിലകുറയുമ്പോള്‍ താരത്യമേന പെട്രോള്‍ വില കുറയേണ്ടതാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് വില കൂട്ടുകയായിരുന്നു.
ക്രൂഡോയിലിന്റെ വില കുറയുന്നതനുസരിച്ച് പെട്രോള്‍ വില കുറയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യ കടുത്ത വിലകയറ്റത്തിലേക്ക് നീങ്ങും. പെട്രോള്‍ വിലയില്‍ 61 ശതമാനം കേന്ദ്രം വര്‍ധിപ്പിച്ചപ്പോള്‍ കേരളം വെറും 34 ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."