ബി.ജെ.പിയെ നേരിടാന്‍ വിശാലസഖ്യം രൂപീകരിക്കണമെന്ന് ജെ.ഡി.യു ശരത് യാദവ് വിഭാഗം
ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ബി.ജെ.പിയെ ചെറുക്കാന്‍ വിശാല സഖ്യം രൂപീകരിക്കണമെന്ന് ജെ.ഡി.യു ശരത്‌യാദവ് വിഭാഗം ആവശ്യപ്പെട്ടു. ഇതിനായി ഇടതുകക്ഷികളും കോണ്‍ഗ്രസും അടക്കമുള്ളവരുമായി ദേശീയതലത്തില്‍ സഹകരിക്കാനും ഡല്‍ഹിയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. നേരത്തെ ശരത്‌യാദവ് വിഭാഗം നേതാക്കള്‍ക്കെതിരേ നിതീഷ് കുമാര്‍ കൈകൊണ്ട അച്ചടക്ക നടപടി റദ്ദാക്കിയ ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കി.
സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി ശരത്‌യാദവിനൊപ്പമാണെന്ന് ജോര്‍ജ് വര്‍ഗീസ്, ഷെയ്ക്ക് പി. ഹാരിസ് എന്നിവര്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കരുതെന്ന ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന്റെ നിര്‍ദേശം അവഗണിച്ചാണ് വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."