ഇമാം, ഖത്വീബ് പരിശീലന ക്യാംപിന് ഇന്ന് തുടക്കമാവും
കോഴിക്കോട്: കേരളത്തിലെ മസ്ജിദ് ഇമാം, ഖത്വീബുമാരെ കമ്യൂണിറ്റി ഡവലപ്മെന്റ് ഉദ്യോഗസ്ഥരുടെ പദവിയിലേക്ക് ഉയര്‍ത്തുന്ന പദ്ധതിക്ക് സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇന്ന് തുടക്കമാവും. സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കോഴിക്കോട് ടാഗോര്‍ഹാളില്‍ നിര്‍വഹിക്കും. വഖഫ് ബോര്‍ഡ് ചെയര്മാന് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും.
വിവിധ യൂനിവേഴ്സിറ്റികളില്‍ നിന്നും അറബി കോളേജുകളില്‍ നിന്നും പുറത്ത് വരുന്ന ഉന്നത ബിരുദധാരികളും ഗവേഷകരുമായ പണ്ഡിതന്മാരായ ഇമാമുമാരെ സമൂഹത്തിന് പ്രയോജനപ്പെടുത്തുകയാണ് വഖ്ഫ് ബോര്‍ഡ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൗണ്‍സിലിങുകള്‍ നടത്തല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളടക്കമുള്ളവ താഴെ തട്ടില്‍ എത്തിക്കുക തുടങ്ങി വിവിധ തലങ്ങളില്‍ ഇമാമുമാരുടെ സേവനം ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിശീലന ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലും ക്യാംപ് സംഘടിപ്പിക്കാനാണ് വഖ്ഫ് ബോര്‍ഡിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."