HOME
DETAILS

വിവരാവകാശത്തിനും ഇ-പേയ്‌മെന്റ് സംവിധാനം

  
backup
October 08 2017 | 23:10 PM

4563245-2

കണ്ണൂര്‍: വിവരാവകാശത്തിനും ഇ-ട്രഷറി വഴി പണമടക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഉടന്‍ നടപ്പിലാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ ട്രഷറി വകുപ്പ് ആരംഭിച്ചു. ലോകത്തെവിടെയും ഇരുന്നു ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക് സൗകര്യത്തോടെ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷാ ഫീസ് അടക്കാവുന്ന സൗകര്യം ലഭിക്കുന്നതോടെ വിവരാവകാശ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
വിവരങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള സൗകര്യം വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള ഫീസ് അടക്കുന്നതിന് ഇ-പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല.
ഇ-ട്രഷറി വഴി വിവരാവകാശ നിയമപ്രകാരമുള്ള പമണമടക്കുന്നതിനാവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഓഫിസ് സംബന്ധമായ പ്രാഥമിക വിവരരങ്ങള്‍ അതാത് വകുപ്പുകള്‍ ട്രഷറി വകുപ്പിന് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ക്ക് ധനകാര്യ ജോയിന്റെ സെക്രട്ടറി ടി കാഞ്ചന സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇ-ട്രഷറി സംവിധാനം എല്ലാ വകുപ്പിലും നടപ്പിലാക്കിയെങ്കിലും വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്കുള്ള പണം ഇ-പേയ്‌മെന്റ് വഴി അടക്കാന്‍ കഴിയില്ലായിരുന്നു. ഇത് പരാതിക്കിടയാക്കിയിരുന്നു.
തുടര്‍ന്ന് ഇ-ട്രഷറി വഴി ഇടപാടു നടത്തുന്ന എല്ലാ വകുപ്പുകള്‍ക്കും വിവരാവകാശ നിയമപ്രകാരമുള്ള ഫീസടക്കുന്നതിനുള്ള ശീര്‍ഷകം കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സാങ്കേതിക തടസമൊന്നുമില്ലെന്ന് ട്രഷറി വകുപ്പ് ധനകാര്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇതിനായി വിവരങ്ങള്‍ വിവിധ വകുപ്പുകള്‍ നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ട്രഷറി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ ഉടന്‍ നല്‍കാര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ പേരിലോ സംസ്ഥാന അസി.പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ പേരിലോ മാറാവുന്ന 10 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, ബാങ്കേഴ്‌സ് ചെക്ക്, പേ ഓര്‍ഡര്‍ എന്നിവയോ കോര്‍ട്ട് ഫീസ് സ്റ്റാമ്പോ എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ പണമടച്ച രസീതോ, സര്‍ക്കാര്‍ ട്രഷറികള്‍ വഴി നേരിട്ട് പണമടച്ച് രസീതോ ഉള്‍പ്പെടെ തപാല്‍ വഴിയാണ് ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇതല്ലെങ്കില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നേരിട്ട് പണമടച്ചും അപേക്ഷ നല്‍കാം.
എന്നാല്‍ ഇ-ട്രഷറി വഴി വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കുളള അപേക്ഷയുടെ ഫീസടക്കാന്‍ സൗകര്യമുണ്ടായാല്‍ കൂടുതല്‍ പേര്‍ വിവരാവകാശ നിയമം ഉപയോഗപ്പെടുത്തും. ഇത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനും ഇടയാക്കും.
എന്‍.ഐ.സി നിര്‍മിച്ച സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഇ-ട്രഷറി സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. ഇതുവഴി നെറ്റ്ബാങ്ക് സൗകര്യത്തോടെ ഏതൊരാള്‍ക്കും ഏതു സമയത്തും സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പണമടക്കാനാകും. ഇതിന്റെ ഗുണമാണ് ഇനി വിവരാവകാശത്തിലും ലഭിക്കാന്‍ പോകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago