രാഷ്ട്രപതിയുടെ സ്വീകരണ ചടങ്ങില്‍നിന്നു പ്രതിപക്ഷ നേതാവും എം.പിയും പുറത്ത്
ഹരിപ്പാട് (ആലപ്പുഴ ): രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ചേപ്പാട് എന്‍.ടി.പി.സി ഹെലിപ്പാഡില്‍ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കെ.സി വേണുഗോപാല്‍ എം.പിയേയും ഒഴിവാക്കി. ഇന്നലെ രാവിലെ 10.30ന് ചേപ്പാട്ടെ എന്‍.ടി.പി.സി ഹെലിപ്പാഡിലാണ് സംഭവം.
രാഷ്ടപതി അമൃതാനന്ദമയി മഠത്തിലെ ജന്മദിന ആഘോഷ പരിപാടിക്കും ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനത്തിനുമായിട്ടാണ് തിരുവനന്തപുരത്തുനിന്നു ഹെലിക്കോപ്റ്ററില്‍ എന്‍.ടി.പി.സി ഗ്രൗണ്ടില്‍ ഇറങ്ങിയത്. അദ്ദേഹത്തെ സ്വീകരിക്കുന്നവരുടെ പ്രോട്ടോകോള്‍ ലിസ്റ്റില്‍ ജനപ്രതിനിധികളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പിന്നിലിക്കിയതാക്കിയതാണ് ലംഘനമായത്.
പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാല്‍ എം.പിയും പ്രോട്ടോകേള്‍ ഓഫിസറുമായി ബന്ധപ്പെട്ടു.
ക്യാബിനറ്റ് റാങ്കിലുള്ളവരെ അപമാനിക്കുന്നതും അവഹേളിക്കുന്നതിനും തുല്യമാണ് ഈ ലംഘനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി കെ.എം എബ്രഹാം എ.ഡി.ജി.പി ബി. സന്ധ്യ, ജില്ലാ കലക്ടര്‍ ടി.വി അനുപമ, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് പിന്നിലാണ് പ്രതിപക്ഷ നേതാവിനും കെ.സി വേണുഗോപാല്‍ എം.പി ക്കും സ്ഥാനം നിര്‍ണയിച്ചത്. സംഭവം വിവാദമായതോടെ കേന്ദ്രത്തിന്റെ നടപടിയാണിതെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ തടിയൂരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."