പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും
പേരാമ്പ്ര: മിനി സിവില്‍ സ്റ്റേഷന്‍ ഇന്നു പ്രവര്‍ത്തനം തുടങ്ങും. പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, എക്‌സെസ് സര്‍ക്കിള്‍ ഓഫിസ് എന്നിവയാണ് ഇന്നു പ്രവര്‍ത്തനമാരംഭിക്കുന്നത്. രണ്ട് ഓഫിസുകളും രാവിലെ എട്ടിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18ന് കെ. കുഞ്ഞമ്മത് മാസ്റ്റര്‍ സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഇതുവരെ ഇവിടെ ഒരു സര്‍ക്കാര്‍ ഓഫിസും പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല. തുടര്‍ന്ന്, മന്ത്രി ടി.പി രാമകൃഷ്ണന്‍ മുന്‍കൈയെടുത്താണു വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസുകള്‍ സിവില്‍ സ്റ്റേഷനിലേക്കു മാറ്റാന്‍ നടപടിയെടുത്തത്. പൊതുമരാമത്തു വകുപ്പ് ഓഫിസ്, വാണിജ്യ നികുതി ഓഫിസ് എന്നിവയും മിനി സിവില്‍ സ്റ്റേഷനിലേക്കു മാറ്റാനുള്ള നടപടിയായിട്ടുണ്ട്.
2010ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാപിറ്റല്‍ വിഷന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ലഭിച്ച 2.5 കോടി രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായാണു കെട്ടിടം പണിതത്. 2109 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന് ആകെ 287.5 ലക്ഷം രൂപ ചെലവായിട്ടുണ്ട്.
ഭാവിയില്‍ രണ്ടു നിലകള്‍ കൂടി പണിയാനും ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്താനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."