HOME
DETAILS
MAL
പാര്‍ട്ടി നേതൃത്വത്തില്‍ സഹോദരിയെ അവരോധിച്ച് കിം ജോങ് ഉന്‍
backup
October 09 2017 | 01:10 AM
പ്യോങ്യാങ്: 28കാരിയായ സഹോദരിയെ പാര്‍ട്ടിയുടെ തലപ്പത്ത് അവരോധിച്ച് ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ(ഡബ്ല്യു.പി.കെ)യുടെ മുഖ്യനയരൂപീകരണ സമിതിയായ പൊളിറ്റ് ബ്യൂറോയിലേക്കാണ് സഹോദരി കിം യോ ജോങ്ങിനെ അവരോധിച്ച് പാര്‍ട്ടിയില്‍ കുടുംബാധിപത്യം ശക്തമാക്കിയത്.
നിലവില്‍ പാര്‍ട്ടിയുടെ പ്രൊപഗന്‍ഡ വിഭാഗം അസിസ്റ്റന്റ് ഡയരക്ടറാണ് കിം യോ ജോങ്. ഒരേ മാതാവിനു പിറന്ന സഹോദരങ്ങളാണ് ജോങ്ങും ഉന്നും. ഇവരുടെ അര്‍ധസഹോദരന്‍ കിം ജോങ് നാം കഴിഞ്ഞ ഫെബ്രുവരിയില്‍ മലേഷ്യന്‍ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടിരുന്നു. കോ യോങ് ഹൂയ് ആണ് ഇവരുടെ മാതാവ്. നിലവില്‍ ഉന്നിന്റെ ഭാര്യ റി സോള്‍ ജൂവിനും പാര്‍ട്ടിയില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."