ഘാനയില്‍ വാതകപ്ലാന്റില്‍ സ്‌ഫോടനം; ഏഴുപേര്‍ മരിച്ചു
ആക്ര: ഘാനയില്‍ പ്രകൃതിവാതക പ്ലാന്റില്‍ നടന്ന സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 132ഓളം പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഘാനയുടെ തലസ്ഥാനമായ ആക്രയുടെ കിഴക്കന്‍ മേഖലയിലെ ലെഗോണിലുള്ള ആറ്റോമിക് ജങ്ഷന്‍ വാതകപ്ലാന്റില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് 7.30നായിരുന്നു സംഭവം.
സര്‍ക്കാരിനു കീഴിലുള്ള ഘാന ഓയില്‍ കമ്പനി(ജി.ഒ.ഐ.എല്‍)ക്കു കീഴിലുള്ള പ്ലാന്റിലാണ് അപകടമുണ്ടായത്. ഭീകരമായ ശബ്ദത്തില്‍ സ്‌ഫോടനം നടന്നയുടന്‍ പ്ലാന്റിനെയും പരിസരത്തെ കെട്ടിടങ്ങളെയും തീഗോളം വിഴുങ്ങുകയായിരുന്നു. സമീപത്തെ പെട്രോള്‍ സ്റ്റേഷനുകളിലും തീപടര്‍ന്നു പിടിച്ചു. ഇതോടെ സമീപത്തെ താമസക്കാരെല്ലാം വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ഇറങ്ങിയോടിയതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. അപകടം നടന്ന പ്ലാന്റിനു സമീപത്താണ് ഘാന സര്‍വകലാശായും നഗരത്തിലെ ട്രാന്‍സ്‌പോര്‍ട്ട് ടെര്‍മിനലും സ്ഥിതി ചെയ്യുന്നത്. സര്‍വകലാശാലാ ഹോസ്റ്റലുകളില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. ആറോളം അഗ്നിശമനസേനാ വാഹനങ്ങളും 200ലേറെ പൊലിസുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 2015ല്‍ ആക്രയിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."