'ചെ'യുടെ ഓര്‍മയില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍
ഹവാന: വിപ്ലവനായകന് ചെഗുവേരയുടെ ഓര്മയിലലിഞ്ഞ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിനിടയില്‍ ചെഗുവേര എന്ന ഏണസ്റ്റോ ചെഗുവേര പിടിക്കപ്പെടുകയും പിന്നീട് തടവറയില്‍ വച്ചു വെടിയേറ്റ് മരിക്കുകയും ചെയ്തിട്ട് ഇന്നേക്ക് അന്‍പതാണ്ട് പൂര്‍ത്തിയാകുകയാണ്. ഇതിന്റെ ഭാഗമായി ക്യൂബ, ബൊളീവിയ, വെനസ്വല അടക്കമുള്ള വിപ്ലവപോരാട്ടങ്ങള്ക്കു സാക്ഷിയായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെല്ലാം വന്‍ അനുസ്മരണ പരിപാടികളാണു സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ നഗരങ്ങളില്‍ ഇന്നലെ പ്രകടനങ്ങളും അനുസ്മരണ റാലികളും നടന്നു.
ക്യൂബയില്‍ സാന്റ ക്ലാരയിലെ ചെഗുവേരയുടെ ശവകുടീരത്തിനടുത്തെത്തിയ പ്രസിഡന്റ് റൗള്‍ കാസ്ട്രോ പുഷ്പാര്‍ച്ചന നടത്തി. ശവകുടീരത്തിനു പരിസരത്ത് ഇന്ന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതുപരിപാടി നടക്കുന്നുണ്ട്. റൗള്‍ കാസ്ട്രോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.
ബൊളീവിയയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായി ബൊളീവിയന്‍ സൈന്യം ചെയുടെ അനുസ്മരണത്തിനായി ഒരുക്കുന്ന പൊതുചടങ്ങില്‍ അണിനിരക്കും. പരിപാടിയില്‍ ചെഗുവേരയുടെ നാലു മക്കളും പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."