HOME
DETAILS
MAL
ദേശീയപാതയോരത്തെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു
backup
August 12 2016 | 22:08 PM
വടകര: നഗരസഭാ പരിധിയിലെ ദേശീയപാതയോരത്തെ അനധികൃതമായ കൈയേറ്റങ്ങളുടെ ഒഴിപ്പിക്കല്‍ ഇന്നലെയും തുടര്‍ന്നു. പെരുവാട്ടുംതാഴെ മുതല്‍ മൂരാട് വരെയുള്ള ദേശീയപാതയോരത്ത് അനധികൃതമായി കെട്ടിയുണ്ടാക്കിയ ഷെഡുകളും മറ്റുമാണ് ഒഴിപ്പിക്കുന്നത്.
ഇന്നലെ മൂരാട് മുതല്‍ പാലോളിപ്പാലം വരെയുള്ള ഭാഗങ്ങളിലാണ് ഒഴിപ്പിക്കല്‍ നടന്നത്. നേരത്തെ, പെരുവാട്ടുംതാഴെ മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളിലും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. ദേശീയപാതാ അതോറിറ്റിയും നഗരസഭയും സംയുക്തമായാണ് ഒഴിപ്പിക്കല്‍ നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അനധികൃതമായ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."