തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രി ആനന്ദിബെന്‍
അഹമ്മദാബാദ്: പ്രായാധിക്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് മോദിക്കു ശേഷം മുഖ്യമന്ത്രിയായ അവരെ പാര്‍ട്ടി ഇടപെട്ട് മാറ്റി പകരം വിജയ് റുപാനിയെ നിയമിച്ചത്. ഇതോടെ ഇടഞ്ഞ ആനന്ദിബെന്‍ ഈ വര്‍ഷാവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പട്ടേല്‍ സമുദായക്കാരുടെ വോട്ട് നേടുന്നതില്‍ ബി.ജെ.പിക്ക് ഇത് തിരിച്ചടിയാകും.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പ്രായാധിക്യമെന്ന കാരണം ചൂണ്ടിക്കാട്ടി 75 കാരിയായ ആനന്ദിബെന്‍ കത്തയച്ചിട്ടുണ്ട്. മത്സരിക്കുന്നതിനുപ കരം മാര്‍ഗദര്‍ശിയാകാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് കത്തില്‍ പറയുന്നു. 1998 മുതല്‍ താന്‍ മത്സരിച്ച് വിജയിച്ചിരുന്ന ഘട്ലോദിയ മണ്ഡലത്തില്‍ ഏതെങ്കിലും ഒരു പ്രാദേശിക ബി.ജെ.പി നേതാവിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
75 വയസിനു മുകളിലുള്ളവര്‍ പദവികള്‍ വഹിക്കരുതെന്ന പാര്‍ട്ടി നയം സ്വീകരിച്ചാണ് താന്‍ മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ആനന്ദിബെന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കെ അവര്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിയെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."