ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എം പ്രകടനം
ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളെചൊല്ലിയുള്ള വാക്കുതര്‍ക്കങ്ങള്‍ക്കിടെ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എമ്മിന്റെ പ്രകടനം. കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നുവെന്നാരോപിച്ച് സംസ്ഥാനത്തും പുറത്തും പ്രചാരണം നടത്തുന്ന ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാനാണ് സി.പി.എം മാര്‍ച്ച് നടത്തിയത്. റഫി മാര്‍ഗിലെ വി.പി ഹൗസില്‍നിന്ന് ആരംഭിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, വൃന്ദകാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരും അണിചേര്‍ന്നു. കേരളത്തിലെ രക്തസാക്ഷികളുടെ ഫോട്ടോകള്‍ പതിച്ച ബാനറുകളും പോസ്റ്ററുകളും ഉയര്‍ത്തിയായിരുന്നു പ്രകടനം. ബി.ജെ.പി ആസ്ഥാനത്തിന് സമീപം മാര്‍ച്ച് പൊലിസ് തടഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവയ്ക്കാനാണ് ബി.ജെ.പി കൊലപാതകത്തെക്കുറിച്ചുള്ള പ്രചാരണം അഴിച്ചുവിടുന്നത്. എത്രതന്നെ ശ്രമിച്ചാലും കേരളത്തില്‍നിന്ന് ചെങ്കൊടി പിഴുതെറിയാന്‍ ബി.ജെ.പിയ്ക്ക് സാധിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം തുടര്‍ച്ചയായ അഞ്ചാംദിവസം ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി സംഘടിപ്പിച്ച ജനരക്ഷാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."