ലോകകപ്പ് കാണാന്‍ അവസരം നല്‍കാത്തത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷന്
കൊച്ചി: ലോകകപ്പ് കാണാന്‍ 60,000 പേര്‍ക്ക് അവസരമുണ്ടായിട്ടും 30,000 ത്തില്‍ താഴെ മാത്രം പേര്‍ക്ക് പാസ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. പതിനായിര കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ക്ക് അവസരം നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
ആയിരകണക്കിന് കസേരകളാണ് സ്റ്റേഡിയത്തില്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇത് നിയമവിരുദ്ധവും കളികാണാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് കമ്മിഷന് നിരീക്ഷിച്ചു. സ്റ്റേഡിയത്തിനുള്ളില്‍ കുടിവെള്ളം സൗജന്യമായി നല്‍കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. ഒരു കുപ്പി വെളളത്തിന് 90 രൂപ വരെ ഈടാക്കിയിട്ടുണ്ട്. കോളക്ക് 300 രൂപയും ഈടാക്കിയിട്ടുണ്ട്. എം.ആര്.പി നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത സംഘാടകര്‍ക്കുണ്ട്.
സ്റ്റേഡിയത്തിനുള്ളിലുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന അധികൃതര്‍ തടസപ്പെടുത്തിയതായും ആരോപണമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
ഭക്ഷ്യസാധനങ്ങള്‍ ന്യായ വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മിഷണര്‍ സ്റ്റേഡിയത്തിനുള്ളില്‍ പരിശോധന നടത്തുന്നതിന് ആവശ്യാനുസരണം ജീവനക്കാരെ നിയമിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."