ആവേശം കൊട്ടിക്കലാശിച്ചു; വേങ്ങര നാളെ ബൂത്തിലേക്ക്
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ആവേശം വിതറിയ കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചു. ഇനി ഒരുദിവസത്തെ നിശ്ശബ്ദ പ്രചാരണം. വിധിയെഴുതാന്‍ മലപ്പുറം നാളെ പോളിങ് ബൂത്തിലെത്തും. ശബ്ദപ്രചാരണത്തിന്റെ സമാപനം കുറിച്ച ഇന്നലെ ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്ത് കൊട്ടിക്കലാശം പഞ്ചായത്ത്തലത്തിലാണ് നടന്നത്. നാളെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറരവരെ ഏതെങ്കിലുംവിധത്തിലുള്ള എക്‌സിറ്റ് പോളുകള്‍ നടത്തുകയോ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
വേങ്ങര മണ്ഡലത്തിലെ മദ്‌റസകള്‍ക്ക് 11ന് അവധി
ചേളാരി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയോജക മണ്ഡലത്തിലെ മദ്‌റസകള്‍ക്ക് 11ന് ബുധനാഴ്ച അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു. വേങ്ങര മണ്ഡലത്തിലെ വോട്ടര്‍മാരായ മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്ന മുഅല്ലിംകള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് അന്നേ ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."