സാമ്പത്തിക നൊബേല്‍ റിച്ചാര്‍ഡ് എച്ച്. ടെയ്‌ലറിന്
സ്റ്റോക്കോം: ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ റിച്ചാര്‍ഡ് എച്ച്.ടെയ്‌ലറി(72) ന്. ബിഹേവിയറല്‍ ഇക്കണോമിക്‌സിലെ നിര്‍ണായക സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്.
ഷിക്കാഗോ യൂനിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസറാണ് റിച്ചാര്‍ഡ് എച്ച്. ടെയ്‌ലര്‍. ഏഴു കോടിയോളം രൂപയാണ് സമ്മാനത്തുക. 1945 സെപ്റ്റംബര്‍ 12ന് അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് റിച്ചാര്‍ഡ് എച്ച്. ടെയ്‌ലര്‍ ജനിച്ചത്. 'ദി വിന്നേഴ്‌സ് കഴ്‌സ് ' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഫുള്ളര്‍ ആന്‍ഡ് തെയ്‌ലര്‍ എന്ന കമ്പനിയുടെ സ്ഥാപകനാണ്. സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ ഒപ്പം മനഃശാസ്ത്രപരമായുള്ള നിഗമനങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്തെന്നതാണ് ഇദ്ദേഹത്തിന്റെ നേട്ടമെന്നു നൊബേല്‍ സമിതി വിലയിരുത്തി. വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോള്‍ മനഃശാസ്ത്രം, സാമൂഹികം, വികാരം എന്നീ ഘടകങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ് ബിഹേവിയറല്‍ ഇക്കണോമിക്‌സ്. നൊബേല്‍ സമ്മാനത്തിനു മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പരിഗണിക്കുന്നതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. കോര്‍പറേറ്റ് ഫിനാന്‍സ് രംഗത്തെ സംഭാവനകളാണ് അദ്ദേഹത്തെ നൊബേല്‍ സാധ്യതാ പട്ടികയിലേക്കു പരിഗണിക്കാന്‍ കാരണമായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."