ഫറോക്ക് റെയില്‍വേ മേല്‍പ്പാലം: പുതിയ അപ്രോച്ച് റോഡിന് ഭരണാനുമതി
ഫറോക്ക് : റെയില്‍വേ മേല്‍പ്പാലത്തിന് പുതിയ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിനു അംഗീകാരം ലഭിച്ചതായി വി.കെ.സി മമ്മദ്കോയ എം.എല്‍.എ അറിയിച്ചു. നിര്‍ദ്ദിഷ്ട അപ്രോച്ച് റോഡ് ഏറെ വീതികുറഞ്ഞതും നിരവധി വളവുകള്‍ ഉളളതുമായതിനാലാണ് പുതിയ അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്. മേല്‍പ്പാലത്തില്‍ നിന്നു തുടങ്ങി തീരദേശ റോഡിലെ കരുവന്തിരുത്തി പാലത്തിനു സമീപത്തായി നേരിട്ടെത്തുന്ന രീതിയിലാണ് പുതിയ റോഡിനുളള അലൈമെന്റ്.
ഫറോക്ക് വെസ്റ്റ് നല്ലൂര് - കരുവന്തിരുത്തി റോഡില്‍ ഇളയിടത്ത് കുന്നിലാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. 1998ല്‍ റെയില്‍വേ പാളത്തിന്റെ ഇരുഭാഗത്തും പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മ്മിച്ചെങ്കിലും മേല്‍പ്പാല നിര്‍മ്മാണത്തിനുളള നടപടികള്‍ എങ്ങുമെത്തിയിരുന്നില്ല. 2006ലാണ് 15.37കോടി രൂപ ചെലവഴിച്ചുളള റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണത്തിന് ഭരണാനുമതിയും റെയില്‍വെയുടെ അനുമതിയും ലഭിച്ചത്. പാലം നിര്‍മ്മിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് 11കോടി രൂപ റെയില്‍വെക്ക് മുന്‍കൂര്‍ അടച്ചു നിര്‍മ്മാണ പ്രവര്‍ത്തി നടന്നുവരികയാണിപ്പോള്‍. പാലം ഗതാഗത യോഗ്യമാകുന്നതോടെ ഫറോക്കിലെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്ക്കിടയാക്കുന്നതിനൊപ്പം കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ തീരദേശ റോഡ് രംഗത്തും ഏറെ സഹായകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."