സഊദിയില്‍ ഡ്രൈവര്‍ കം വീട്ടു ജോലിക്കാരികളെ റിക്രൂട്ട് ചെയ്യാന്‍ നീക്കം
റിയാദ്: സഊദിയില്‍ വനിതകള്‍ക്കും ഡ്രൈവിങ് അനുവദിച്ചതോടെ ലൈസന്‍സുള്ള വനിതാ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ നീക്കം. പുരുഷന്മാരായ വീട്ടു ഡ്രൈവര്‍മാര്‍ക്ക് പകരമായി വനിതകളെ നിയമിക്കുകയാണെങ്കില്‍ വീട്ടു ജോലിയും അതോടൊപ്പം അത്യാവശ്യ ഘട്ടങ്ങളില്‍ വീട്ടു കാരോടൊപ്പം പുറത്തേക്കുള്ള യാത്രകളില്‍ ഡ്രൈവര്‍മാരുമായും കൂടെ കൂട്ടാനാകുന്ന രൂപത്തില്‍ വനിതകളെ നിയമിക്കാനാണ് നീക്കം തുടങ്ങിയത്.
ഇത്തരത്തില്‍ ലൈസന്‍സുള്ള വനിതകളെ രംഗത്തിറക്കി സാമ്പത്തിക ചിലവ് ചുരുക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ലൈസന്‍സുള്ള വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനായി റിക്രൂട്ട് കമ്പനികളും രംഗത്തെത്തി. രാജ്യത്തെ പ്രമുഖ റിക്രൂട്ട് മെന്റ് കമ്പനിയാണ് ഇത്തരത്തില്‍ വനിതകളെ റിക്രൂട്ട് ചെയ്തു തരാമെന്ന വാഗ്ദാനത്തില്‍ പരസ്യം ചെയ്തത്. പ്രതിമാസം 1800 റിയാല്‍ വേതനത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നും ഡ്രൈവിങ് ലൈസന്‍സുള്ള വനിതകളെ നിയമിച്ചു തരാമെന്നാണ് കമ്പനി പറയുന്നത്. വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി അടുത്ത വര്‍ഷം ജൂണ്‍ അവസാനം മുതലാണ് ആരംഭിക്കുക. ഇതിനു മുന്‍പ് തന്നെ ഇത്തരത്തില്‍ വിദേശ വനിതകളെ റിക്രൂട്ട് ചെയ്തു കൊണ്ട് വരാനാണ് നീക്കം നടക്കുന്നത്.
നിലവില്‍ ഓരോ സ്വദേശി വീടുകളിലും ചുരുങ്ങിയത് ഒരു വീട്ടു ജോലിക്കാരിയും ഒരു വീട്ടു ഡ്രൈവറുമുണ്ടായിരിക്കും. ഇരുവര്‍ക്കുമായി ചുരുങ്ങിയത് മുവ്വായിരം റിയാലോളം ശമ്പളയിനത്തില്‍ മാത്രം സഊദി കുടുംബങ്ങള്‍ ചിലവഴിക്കുന്നുണ്ട്. കൂടാതെ, ഇവര്‍ക്കുള്ള മറ്റു ചിലവുകളും ലീവ് ശമ്പളം, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് തുടങ്ങി എല്ലാ ചിലവുകള്‍ കൂടിയാകുമ്പോള്‍ വന്‍തുകയാണ് ഓരോ വര്‍ഷവും സഊദി കുടുംബങ്ങള്‍ വീട്ടു ജോലിക്കാര്‍ക്ക് മാത്രമായി ചിലവഴിക്കുന്നുണ്. വീട്ടു ജോലി കൂടി ചെയ്യുന്ന ഒരാളെ നിയമിക്കുമ്പോള്‍ സാമ്പത്തിക ചിലവ് കുറയുന്നതിലുപരി സ്ത്രീകളുടെ യാത്രക്ക് സുരക്ഷിതത്വവും കൂടുമെന്നാണ് സഊദി കുടുംബങ്ങള്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."