ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സഊദിയില്‍ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി സഊദിയിലെ ബുറൈദയില്‍ അല്‍ ഖുറയ്യാത്തില്‍ മരിച്ചു. തിരുവമ്പാടി പൊലിസ് സ്റ്റേഷനു സമീപം പിലാക്കല്‍ ഹംസ എന്ന ആര്‍ട്ടിസ്റ്റ് ഹംസ (53)യെ ആണ് ഞായറാഴ്ച രാത്രി താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താഴം കഴിക്കാനായി കൂടെയുള്ളയാള്‍ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
1987 ല്‍ സഊദിയിലെത്തിയ ഇദ്ദേഹം ഏറെകാലം ചിത്രകാരനായി ജോലി ചെയ്തെങ്കിലും ഇടക്കാലത്തെ യു.എ.ഇ പ്രവാസത്തിനു ശേഷം വീണ്ടും സഊദിയിലെത്തി ഇപ്പോള്‍ അല്‍ഖുറയ്യാത്തില്‍ ബഖാല നടത്തി വരികയായിരുന്നു.
ഫാത്വിമയാണ് ഭാര്യ. മക്കള്‍: റീബ (രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി), ഹിബ (പ്ലസ്വണ്), ഖുറയ്യാത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."