HOME
DETAILS
MAL
ഗുജറാത്ത് ഇന്ധന നികുതി കുറച്ചു
backup
October 10 2017 | 06:10 AM
അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇന്ധന വില കുറച്ചതായി അറിയിച്ചത്. നിരക്ക് കഴിഞ്ഞ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
പെട്രോള്‍ ഡീസല്‍ നികുതി നാല് ശതമാനമാണ് കുറച്ചത്. നികുതി കുറച്ചതിലൂടെ പെട്രോളിനും 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു.
പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ട ശേഷം ആദ്യം അനുകൂലമായി പ്രതികരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."