ആദിവാസികുടികളെ ലഹരി മുക്തമാക്കുവാന്‍ ജനമൈത്രി എക്സൈസ്
അടിമാലി: ആദിവാസി കുടികളെ ലഹരി മുക്തമാക്കുന്നതിനും അവിടത്തെ ജനങ്ങളുടെ ഉയര്‍ച്ചയും ലക്ഷ്യംവച്ച് സര്‍ക്കാര്‍ ദേവികുളംതാലൂക്കില് അനുവദിച്ച ജനമൈത്രി എക്സൈസ് ഓഫീസിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ഊരുകൂട്ടം സംഘടിപ്പിച്ചു. അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി എക്സൈസ് സ്ക്വാഡും അടിമാലി ട്രൈല്‍ എക്സറ്റന്ഷന് ഓഫീസുമായി സഹകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ കുളമാന്‍ കുഴി കുടി, പാട്ടയിടമ്പ് കുടി അഞ്ചാംമൈല്‍ കുടി എന്നിവിടങ്ങളിലാണ് ഊരുകൂട്ടങ്ങള്‍ സംഘടിപ്പിച്ചത.് ദേവികുളം താലൂക്കിലെ 123 ഓളം കുടികളിലെ നിവാസികള്‍ക്കായി അനുവദിച്ച ജനമൈത്രി എക്സൈസ് ഓഫീസിന്റെ പ്രവര്‍ത്തന രീതികളെപറ്റി പ്രിവന്റീവ് ഓഫീസര്‍ സാഗര്‍ സി.സി ഊരുകൂട്ടങ്ങളില്‍ വിശദമായി സംസാരിച്ചു. കുടിയിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. തുടര്‍ന്ന് കുടികളെ സംബന്ധിച്ച് പ്രാഥമിക വിവരശേഖരണം നടത്തി.
കുടികളില്‍ മദ്യത്തിന്റെയും പുകയിലയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാണെന്നും സ്കൂളുകളില്‍ പഠിക്കുവാന്പോകുന്ന കുട്ടികള്‍ ഇടയ്ക്ക് പഠനം നിര്‍ത്തി കുടികളിലെ ജോലികള്‍ ചെയ്തു വരുന്നതായും അറിയാന്‍ കഴിഞ്ഞു. ജനമൈത്രി എക്സൈസ് ഓഫീസിന്റെ ഉദ്ഘാടനത്തോടു കൂടി കുടികളിലെ കുട്ടികള്‍ക്കായും മാതാപിതാക്കള്‍ക്കായും വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചും ലഹരിയുടെ ദൂഷ്യവശങ്ങളെകുറിച്ചും വിവിധ തരത്തിലുളള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘട ിപ്പിക്കുന്നതാെണന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ പഠനം നിര്‍ത്തിയ കുട്ടികളെ സ്കൂളുകളില്‍ എത്തിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതാണെന്നും ലഹരിയുടെ ഉപയോഗം നിര്ത്തുന്നതിനുമുളള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഊരുകൂട്ടങ്ങളില്‍ ഉറപ്പു നല്കി.
കുടികളിലെ നിവാസികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് നല്കുന്ന വിവിധങ്ങളായ നിര്‍മ്മാണ, കൃഷി പദ്ധതികളെക്കുറിച്ച് ട്രൈല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിശദീകരിച്ചു. ജനമൈത്രി എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ സാഗര്‍ സി.സി, കൃഷ്ണകുമാര്‍ സി.പി, സി.ഇ.ഒ മാരായ സുനീഷ് കുമാര്‍ കെ.ബി, ജീമോന്‍ കെ.ബി., ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മഞ്ജു, ട്രൈല്‍ പ്രമോട്ടര്‍ നീതുമോള്‍ , സോഷ്യല്‍ വര്‍ക്കര്‍ നിജിഷ, ഊരുമൂപ്പന്മാരായ ജോണ്സണ്, ശങ്കരന് കാണി, ചിന്നപ്പന് എന്നിവരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."